Iphone update; ഐഫോണി​ന്റെ ഈ മോഡലുകൾ ഇനി ഉപയോ​ഗിക്കാൻ സാധിക്കില്ല: വിശദാംശങ്ങൾ ചുവടെ

ഐഫോൺ 5എസ് ഉപയോ​ഗിക്കുന്നവർക്ക് ഔദ്യോ​ഗിക മുന്നറിയിപ്പുമായി ഫോൺ നിർമാതാക്കൾ. ഐഫോൺ 5എസ് കാലഹരണപ്പെട്ടെന്ന് കമ്പനി പ്രഖ്യാപിച്ചു. 2013ൽ ഈ മോഡൽ ഫോൺ പുറത്തിറക്കിയപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും ഫോർവേഡഡ് ആയ ഫോൺ ആണെന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

11 വർഷങ്ങൾക്കിപ്പിറവും ആരെങ്കിലും ഈ മോഡൽ ഉപയോ​ഗിക്കുന്നുണ്ടെങ്കിൽ അത് വിശ്വാസ്യത കൊണ്ടു തന്നെയാണ്. ഈ മോഡൽ കാലഹരണപ്പെട്ടുവെന്ന് കമ്പനി പ്രഖ്യാപിക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ ഇവയാണ്:

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഐഫോൺ 5എസി​ന്റെ എല്ലാതരം ഹാർഡ് വെയർ റിപ്പയറുകളും സർവീസുകളും ഇനി ലഭ്യമായിരിക്കുകയില്ല. ബാറ്ററി ഉൾപ്പെടെയുള്ളവയൊന്നും റീപ്ലേയ്സ് ചെയ്യാൻ ലഭ്യമാകില്ല. ഇത്തരം ​ഗാഡ്ജറ്റുകളിൽ അപ്ഡേറ്റുകളോ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യാനോ സെക്യൂരിറ്റി അപ്ഡേറ്റ് ചെയ്യാനോ സാധിക്കില്ല.

കാലഹരണപ്പെട്ട ഐഫോൺ ലിസ്റ്റിൽ ഉൾപ്പെട്ട മോഡലുകൾ ഇവയാണ്:
ഐഫോൺ
ഐഫോൺ 3 ജി (ചൈന മെയിൻലാൻഡ്) 8 ജിബി
ഐഫോൺ 3 ജി 8 ജിബി, 16 ജിബി
ഐഫോൺ 3 ജിഎസ് (ചൈന മെയിൻലാൻഡ്) 16 ജിബി, 32 ജിബി
ഐഫോൺ 3 ജിഎസ് (8 ജിബി)
ഐഫോൺ 3 ജിഎസ് 16 ജിബി, 32 ജിബി
ഐഫോൺ 4 സിഡിഎംഎ
ഐഫോൺ 4 സിഡിഎംഎ (8 ജിബി)
ഐഫോൺ 4 16 ജിബി, 32 ജിബി
ഐഫോൺ 4 ജിഎസ്എം (8 ജിബി), കറുപ്പ്
ഐഫോൺ 4 എസ്
ഐഫോൺ 4 എസ് (8 ജിബി)
ഐഫോൺ 5 സി
ഐഫോൺ 5 എസ്
ഐഫോൺ 6 പ്ലസ്

ഐഫോണി​ന്റെ ഏതെങ്കിലും മോഡലുകൾ കാലഹരണ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് അവയെ വി​ന്റേജ് ലിസ്റ്റിൽ ഉൾപ്പെടുത്തും. ഈ ‘വിന്റേജ്’ ​ഗാഡ്ജറ്റുകളുടെ റിപ്പയറിം​ഗും സർവീസും നടത്താൻ സാധിക്കും. എന്നാൽ അറിയേണ്ടത് ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന മോഡൽ താമസിയാതെ കാലഹരണപ്പെടും എന്നാണ്.

നിലവിൽ വി​ന്റേജ് ലിസ്റ്റിൽ ഉൾപ്പെട്ടവ ഇതെല്ലാമാണ്:
ഐഫോൺ 4 (8 ജിബി)
ഐഫോൺ 5
ഐഫോൺ 6
ഐഫോൺ 6 എസ് (32 ജിബി)
ഐഫോൺ 6 എസ് പ്ലസ് (32 ജിബി)
ഐഫോൺ SE
ഐഫോൺ 8 ചുവപ്പ്
ഐഫോൺ 8 പ്ലസ് ചുവപ്പ്

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version