myAadhaar;പ്രവാസികളെ….നിങ്ങളുടെ ആധാര്‍നമ്പര്‍ ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോ?.. പരിശോധിക്കാം

myAadhaar: ഒഫിഷ്യല്‍ ഐഡന്‍ഡിറ്റി ഡോക്യുമെന്റായ നിങ്ങളുടെ ആധാര്‍കാര്‍ഡ് സേഫാണോ?.. മറ്റാരെങ്കിലും ആധാര്‍ നമ്പര്‍ ദുരുപയോഗം ചെയ്യുന്നുണ്ടോ?. സംശയം തീര്‍ക്കാം. ഇതിനായി യൂണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഉപയോക്താക്കളെ അവരുടെ ആധാര്‍ ഉപയോഗം നിരീക്ഷിക്കാനും സുരക്ഷിതമാക്കാനും സഹായിക്കുന്ന ടൂളുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. 

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

  • myAadhaar പോര്‍ട്ടലില്‍ ഓപണ്‍ ചെയ്യുക.
  • നിങ്ങളുടെ ആധാര്‍ നമ്പര്‍, ക്യാപ്ച കോഡ് എന്നിവ നല്‍കി ഒടിപി ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
  • നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും. നിങ്ങളുടെ അക്കൗണ്ട് ആക്‌സസ് ചെയ്യാന്‍ ഇത് സഹായിക്കും.
  • ‘ഓതന്റിക്കേഷന്‍ ഹിസ്റ്ററി’ ഓപ്ഷന്‍ തിരഞ്ഞെടുത്ത് നിങ്ങള്‍ അവലോകനം ചെയ്യാന്‍ ആഗ്രഹിക്കുന്ന കാലയളവിനുള്ള തിയതി ശ്രേണി തെരഞ്ഞെടുക്കുക.
  • തുടര്‍ന്ന് ലോഗ് പരിശോധിച്ച് പരിചിതമല്ലാത്തതോ സംശയാസ്പദമായതോ ആയ ഇടപാടുകള്‍ ഉണ്ടോയെന്ന് നോക്കുക.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയാല്‍ ഉടനെ അത് UIDAIയില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇതിനായി യുഐഡിഎഐയുടെ ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈനായ 1947ന്റെ സഹായം തേടാവുന്നതാണ്. help@uidai.gov. in എന്ന ഇമെയില്‍ വിലാസത്തിലേക്കും റിപ്പോര്‍ട്ട് അയയ്ക്കാം. 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top