യുഎഇയില്‍ സന്ദര്‍ശക വിസയില്‍ ജോലി ചെയ്യുന്നത് നിയമപരമാണോ? അറിയാം വിശദമായി
യുഎഇയില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്, നിങ്ങള്‍ക്ക് നിയമം കടുപ്പിച്ച് രാജ്യം. സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തി ജോലി ചെയ്യാമെന്ന് ഇനി ആരും വിചാരിക്കേണ്ട. സാധുവായ വര്‍ക്ക് പെര്‍മിറ്റ് ഇല്ലെങ്കില്‍ യുഎഇയില്‍ ജോലി ലഭിക്കില്ല. സന്ദര്‍ശക വിസയിലെത്തി ജോലി തേടുന്നത് യുഎഇയില്‍ സ്ഥിരം കാഴ്ചയാണ്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
റെഗുലേഷന്‍ ഓഫ് എംപ്ലോയ്‌മെന്റ് റിലേഷന്‍സിന്റെ 2021- ലെ 33ാം നമ്പര്‍ ഫെഡറല്‍ ഉത്തരവ് ആര്‍ട്ടിക്കിള്‍ 6(1) പ്രകാരം, സാധുതയുള്ള വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ ഒരു തൊഴിലുടമ ഒരു വ്യക്തിയെ റിക്രൂട്ട് ചെയ്യാന്‍ പാടില്ല.
സാധുവായ വര്‍ക്ക് പെര്‍മിറ്റും സാധുവായ യുഎഇ റെസിഡന്‍സി വിസയും ഇല്ലാതെ ഒരു പ്രവാസി യുഎഇയില്‍ ഒരു ജോലിയിലും ഏര്‍പ്പെടാന്‍ പാടില്ല. ഇത് വിദേശികളുടെ പ്രവേശനവും താമസവും സംബന്ധിച്ച 2021 ലെ ഫെഡറല്‍ ഉത്തരവ് നമ്പര്‍ 29 ലെ ആര്‍ട്ടിക്കിള്‍ 5 (4) ന് അനുസൃതമാണ്.
മുഴുവന്‍ സമയ വര്‍ക്ക് പെര്‍മിറ്റുകള്‍, പാര്‍ട്- ടൈം വര്‍ക്ക് പെര്‍മിറ്റുകള്‍, താത്കാലിക വര്‍ക്ക് പെര്‍മിറ്റുകള്‍, ഫ്രീലാന്‍സ് വര്‍ക്ക് പെര്‍മിറ്റുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. സാധുവായ വര്‍ക്ക് പെര്‍മിറ്റും യുഎഇ റെസിഡന്‍സി വിസയുമില്ലാതെ ഒരു തൊഴിലുടമ ഒരാളെ റിക്രൂട്ട് ചെയ്താല്‍ ഒരു ലക്ഷം മുതല്‍ 100,000 ദിര്‍ഹം (പത്ത് ലക്ഷം ദിര്‍ഹം) വരെ പിഴ ഈടാക്കും.
നിങ്ങള്‍ യുഎഇയില്‍ സന്ദര്‍ശന വിസയിലായിരിക്കുമ്പോള്‍ ജോലി ചെയ്യാന്‍ പാടില്ല. പകരം, നിങ്ങളുടെ പുതിയ തൊഴിലുടമ സ്‌പോണ്‍സര്‍ ചെയ്യുന്ന വര്‍ക്ക് പെര്‍മിറ്റും യുഎഇ റെസിഡന്‍സി വിസയും ലഭിക്കാന്‍ നിങ്ങള്‍ക്ക് അഭ്യര്‍ത്ഥിക്കാം.
Comments (0)