Expat salary;യുഎഇയില്‍ ശമ്പളം വൈകുന്നോ? എങ്ങനെ ഓണ്‍ലൈനിലൂടെ പരാതിപ്പെടാം;അറിയാം

Expat salary; ദുബായ്: യുഎഇയിലെ ജനസംഖ്യയുടെ വലിയൊരു ഭാഗം അവരുടെ പ്രാഥമിക വരുമാന ശ്രോതസ്സായി ശമ്പളത്തെ ആശ്രയിക്കുന്നു. ദൈനംദിന ജീവിത ചെലവുകള്‍, വിദ്യാഭ്യാസം, യാത്രാ ചെലവ്, വായ്പകള്‍ എന്നിവയെല്ലാം ഈ മാസശമ്പളത്തെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ തന്നെ കൃത്യസമയത്ത് ശമ്പളം കിട്ടിയില്ലെങ്കില്‍ കാര്യങ്ങളെല്ലാം തകിടം മറിയും. ശമ്പളം ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നവരാണെങ്കില്‍ വൈകാതെ തന്നെ നിങ്ങളുടെ മേലധികാരികളെ അറിയിക്കേണ്ടത് പ്രധാനമാണ്. നിങ്ങള്‍ ഇതിനകം പ്രശ്‌നം ഉന്നയിച്ചിട്ടുണ്ടെങ്കില്‍ ഓണ്‍ലൈന്‍ വഴിയും ഒരു രഹസ്യ പരാതി അപേക്ഷിക്കാം.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിററ്റൈസേഷന്‍ മന്ത്രാലയത്തിന്റെ (മൊഹര്‍) വെബ്‌സൈറ്റില്‍ പോയി നിങ്ങള്‍ക്ക് പരാതി ഫയല്‍ ചെയ്യാം.

  • mohre.gov.ae എന്ന വെബ്‌സൈറ്റിലേക്ക് പോകുക
  • ‘സര്‍വീസസ്’ എന്നതില്‍ ക്ലിക്ക് ചെയ്ത് ‘സര്‍വീസസ് ഫോര്‍ എംപ്ലോയീ’ ല്‍ ക്ലിക്ക് ചെയ്യുക
  • ‘മൈ സാലറി കംപ്ലെയിന്റ്- പ്രൈവറ്റ് സെക്റ്റര്‍ എംപ്ലോയീസ്’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
  • പേജിന്റെ വലത് ഭാഗത്ത് ‘സ്റ്റാര്‍ട്ട് സര്‍വീസ്’ എന്നതില്‍ ക്ലിക്ക് ചെയ്യുക
  • ‘യൂസര്‍ വെരിഫിക്കേഷന്‍’ എന്ന പേജിലേക്ക് നിങ്ങളെ കൊണ്ടുപോകും
  • നിങ്ങളുടെ പേര് നല്‍കുക
  • ഫോണ്‍ നമ്പര്‍ നല്‍കി ‘ഒടിപി’ യ്ക്ക് അയക്കുക
  • ‘വെരിഫൈ ഒടിപി’ എന്ന ബോക്‌സില്‍ ഒടിപി ടൈപ്പ് ചെയ്യുക
  • ‘യൂസര്‍ ടൈപ്പ്’ ബോക്‌സില്‍ ‘എംപ്ലോയീ’ എന്ന് ക്ലിക്ക് ചെയ്യുക.
  • മറ്റൊരു പേജിലേക്ക് പോകുകയും മൂന്ന് പരാതികള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. അതില്‍ ഒന്ന് തെരഞ്ഞെടുക്കുക.
  1. ലേബര്‍ കാര്‍ഡ് നമ്പര്‍ നല്‍കുക.
  2. പാസ്‌പോര്‍ട്ട് നമ്പര്‍ നല്‍കുക, നാഷണാലിറ്റി ടാബില്‍ ഡ്രോപ്ഡൗണ്‍ എന്ന മെനു ക്ലിക്ക് ചെയ്ത് നാഷണാലിറ്റി തെരഞ്ഞെടുക്കുക.
  3. പേര്, ലിംഗം, നാഷണാലിറ്റി, ജനനതീയതി എന്നിവയെല്ലാം നല്‍കുക.
    ‘സെര്‍ച്ച്’ ക്ലിക്ക് ചെയ്യുക.
    രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ വിവരങ്ങള്‍ കാണാം.

മൊഹര്‍ ആപ്പ്

മൊഹര്‍ മൊബൈല്‍ ആപ്പില്‍ പരാതി സമര്‍പ്പിക്കാം

  • യുഎഇ പാസ് ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യുക
  • ‘സര്‍വീസസ്’ എന്ന് ടാപ് ചെയ്യുക
  • ‘എംപ്ലോയീസ്’ എന്ന് ടാപ് ചെയ്യുക.
  • ‘മൈ സാലറി’ തെരഞ്ഞെടുക്കുക
  • ‘റിപ്പോര്‍ട്ടിങ് ഡിലേ ഓഫ് സാലറി പേയ്‌മെന്റ്’ എന്ന് ടാപ് ചെയ്യുക.

യോഗ്യത

ഈ സേവനം ഉപയോഗപ്പെടുത്തുന്നതിനായി നിങ്ങള്‍ യുഎഇയിലെ ഒരു സ്വകാര്യ മേഖലയിലെ ജീവനക്കാരനായിരിക്കണം. നിങ്ങള്‍ മൊഹറയുടെ ഡാറ്റാബേസില്‍ ലിസ്റ്റ് ചെയ്യേണ്ടതുണ്ട്. നിങ്ങള്‍ക്ക് നിലവില്‍ കോടതിയില്‍ തീര്‍പ്പാക്കാത്ത പരാതികളോ തര്‍ക്കങ്ങളോ ഉണ്ടാകാന്‍ പാടില്ല. നിങ്ങളുടെ പരാതി നിയുക്ത ഉദ്യോഗസ്ഥന്‍ അവലോകനം ചെയ്യുകയും അദ്ദേഹം ഉചിതമായ നടപടി തീരുമാനിക്കുകയും ചെയ്യും. നിങ്ങളുടെ പരാതി സാധുതയുള്ളതാണെങ്കില്‍, നിങ്ങളുടെ പരാതിയുടെ സാധുത സ്ഥിരീകരിക്കുന്നതിന് നിങ്ങളുടെ ജോലിസ്ഥലത്ത് ഒരു ഓണ്‍-സൈറ്റ് പരിശോധന നടത്തുന്ന ലേബര്‍ ഇന്‍സ്‌പെക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് അത് കൈമാറും.

ഫീസ്

ഫീസ് തികച്ചും സൗജന്യമാണ്.

നിങ്ങളുടെ പരാതിയുടെ ഫലം അറിയാന്‍ 14 പ്രവൃത്തി ദിവസമെടുക്കും. പ്രോസസ്സ് ചെയ്യുമ്പോള്‍ നിങ്ങളെ അറിയിക്കും. മൊഹര്‍ വെബ്സൈറ്റ് സന്ദര്‍ശിച്ചോ നിങ്ങളുടെ മൊഹര്‍ ആപ്പ് പരിശോധിച്ചോ നിങ്ങള്‍ക്ക് നിങ്ങളുടെ ആപ്ലിക്കേഷനുകളുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാം. 600590000 എന്ന നമ്പറില്‍ മന്ത്രാലയത്തിന്റെ വാട്ട്സ്ആപ്പ് സേവനത്തിലൂടെയും നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് 80084 എന്ന നമ്പറില്‍ ലേബര്‍ ക്ലെയിംസ് ആന്‍ഡ് അഡൈ്വസറി സെന്ററില്‍ വിളിക്കാം.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version