Posted By Nazia Staff Editor Posted On

യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്ക് കോളടിച്ചു;പതിനഞ്ച് മാസത്തിനുള്ളിൽ അത് സംഭവിക്കും

ദുബായ്: ചെലവ് ചുരങ്ങിയ അപ്പാർട്ട്‌മെന്റ് കണ്ടെത്തുന്നത് മിക്ക പ്രവാസികളും നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണ്. ഇത്തരത്തിലുള്ള പ്രതിസന്ധികൾക്ക് അധികം വൈകാതെ തന്നെ പരിഹാരമുണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത പതിനഞ്ച് മാസത്തിനുള്ളിൽ ഒരു ലക്ഷത്തോളം അപ്പാർട്ട്‌മെന്റുകളാണ് ദുബായിൽ വരാൻ പോകുന്നതെന്നാണ് വിവരം. എമിറേറ്റ്സിലെ വാടക കുറയാൻ ഇത് കാരണമാകുമെന്നാണ് കരുതുന്നത്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe


എമിറേറ്റ്സ് എൻബിഡി റിസർച്ച് ആൻഡ് റെയ്ഡിൻ ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം സെപ്തംബർ വരെ നഗരത്തിലുടനീളം 21,300 അപ്പാർട്ടുമെന്റുകളാണ് കൈമാറിയത്. 2025 അവസാനത്തോടെ 110,000 യൂണിറ്റുകൾ കൂടി പൂർത്തിയാകും.


2024 ജനുവരി- സെപ്തംബർ കാലയളവിലാണ് 21,300 പ്രൊജക്ടുകൾ കൈമാറിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 25,000 യൂണിറ്റുകളുടെ നിർമാണം പുരോഗമിക്കുകയാണ്. 2025ൽ എമിറേറ്റിന്റെ വിവിധ മേഖലകളിൽ 75,940 പദ്ധതികൾ യാഥാർത്ഥ്യമാകുമെന്നാണ് കരുതുന്നത്.

ദുബായിൽ അപ്പാർട്ട്‌മെന്റുകൾ വാങ്ങുന്നവരുടെയും വാടകയ്‌ക്കെടുക്കുന്നവരുടെയും എണ്ണം കൂടുകയാണ്. വാടകയും വിലയും എമിറേറ്റിൽ എക്കാലത്തെയും റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ചുയരുകയും ചെയ്തു. ഇതോടെയാണ് ഇത്തരമൊരു പദ്ധതിയിലേക്ക് കടന്നത്.

റെസിഡൻഷ്യൽ മാർക്കറ്റിലുണ്ടാകുന്ന സുസ്ഥിരമായ ലാഭം ലക്ഷ്യമിട്ട് തന്നെയാണ് പലരും ഇതിലേക്ക് കടന്നത്. 2019ൽ നഗരത്തിൽ മൊത്തം 23,661 ഇടപാടുകൾ നടന്നപ്പോൾ 2024ലെ മൂന്നാം പാദത്തിൽ മാത്രം 32,700ലധികം വില്ലകളും അപ്പാർട്ട്‌മെന്റുകളുമൊക്കെയാണ് വന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *