Debit card in UAE;യുഎഇയിലും ഇന്ത്യയിലും ഒറ്റ ഡെബിറ്റ് കാർഡ്; ബാങ്കുകൾ വഴി ഉടൻ ജനങ്ങളിലെത്തും

Debit card in UAE;അബുദാബി ∙ ഇന്ത്യയിലും മറ്റും പ്രാദേശിക കറൻസികളിൽ വിനിമയം നടത്താവുന്ന ജയ്‌വാൻ ഡെബിറ്റ് കാർഡുകൾ ബാങ്കുകൾ ഉടൻ തന്നെ  ജനങ്ങളിലേക്ക് എത്തും. പ്രചാരത്തിലുള്ള ഒരു കോടി ഡെബിറ്റ് കാർഡുകൾക്ക് പകരമായി അടുത്ത രണ്ടര വർഷത്തിനകം ജയ്‌വാൻ കാർഡുകൾ ജനങ്ങളിലെത്തിക്കാനാണ് പദ്ധതി. 

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഇന്ത്യയുടെ രൂപ കാർഡ് ആണ് ജയ്‌വാൻ കാർഡുകൾക്ക് സാങ്കേതിക സൗകര്യം ഒരുക്കിയിരിക്കുന്നത്. ജയ്‌വാൻ യാഥാർത്ഥ്യമാകുന്നതോടെ സ്വന്തം ഡെബിറ്റ് കാർഡായി മാറും. നിലവിൽ രാജ്യാന്തരങ്ങളായ വീസയും മാസ്റ്ററുമാണ് കമ്പനികൾക്കുള്ള ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ. 

ഇന്ത്യയിൽ രൂപ പോലെയുള്ള വാങ്ങലിൽ ജയ്‌വാൻ കാർഡുകൾ പ്രചാരത്തിലുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശന വേളയിൽ ആദ്യ ജയ്‌വാൻ കാർഡ് പുറത്തിറക്കിയിരുന്നു. ഇന്ത്യൻ പേയ്‌മെൻ്റ് സാങ്കേതിക സംവിധാനത്തിൽ ഒരുക്കിയ ജയ്‌വാൻ കാർഡിൻ്റെ ആദ്യ ഉടമ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനായിരുന്നു. ജയ്‌വാൻ ഡെബിറ്റ് കാർഡ് സ്വീകരിക്കാനും പണം നൽകാനും എടിഎം ശൃംഖല സജ്ജീകരിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളാണ് ഉൽപ്പന്നങ്ങളിൽ ഇപ്പോൾ ലഭിക്കുന്നത്.

ആദ്യഘട്ടത്തിൽ അജ്മാൻ ബാങ്ക് നടപടികൾ പൂർത്തിയാക്കി. സെൻട്രൽ ബാങ്കിൻ്റെ അനുബന്ധ സ്ഥാപനമായ അൽ ഇത്തിഹാദ് പേയ്‌മെൻ്റ്സ് എടിഎമ്മുകൾ, പോയിൻ്റ് ഓഫ് സെ, ഇ-കൊമേഴ്‌സ് എല്ലാ പേയ്‌മെൻ്റ് ചാനലുകളിലും ഉപയോഗിക്കാവുന്ന രീതിയിലാണ് ജയ്‌വാൻ കാർഡ് വികസിപ്പിക്കുന്നത്.

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രവാസികൾക്ക് ജയ്‌വാൻ കാർഡ് ഉപയോഗിച്ച് ഇന്ത്യയിലും വിനിമയം നടത്താം. ആദ്യം നിവാസികൾക്ക് തുടക്കത്തിൽ പ്രാദേശികമായും പിന്നീട് ജിസിസിയിലും മറ്റ് വിദേശ വിപണികളിലും പണം കുറയ്ക്കുന്നതിനും സാധനങ്ങൾ വാങ്ങുന്നതിനും മറ്റും കാർഡ് ഉപയോഗിക്കാൻ സൗകര്യമൊരുങ്ങും. പ്രാദേശിക കറൻസിയിൽ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നത് സ്വദേശികൾക്കും വിദേശികൾക്കും ഗുണകരമാകുമെന്ന് അൽ ഇത്തിഹാദ് പേയ്‌മെൻ്റ് സിഐഒ ജാൻ പിൽബൗർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version