Posted By Ansa Staff Editor Posted On

jio plans; യുഎഇ ഉൾപ്പടെയുള്ള രാജ്യങ്ങളിലേക്ക് കിടിലൻ പ്ലാനുകളുമായി ജിയോ; നിരക്കുകൾ ഉൾപ്പടെയുള്ള വിവരങ്ങൾ ഇങ്ങനെ

യു.എ.ഇ അടക്കമുളള രാജ്യങ്ങളിലേക്ക് ആകര്‍ഷകമായ റോമിംഗ് പ്ലാനുകളുമായി എത്തിയിരിക്കുകയാണ് പ്രമുഖ കമ്പനികൾ. മത്സരബുദ്ധിയുടെയുള്ള ഇവരുടെ പ്ലാനുകൾ നിരവധിയാണ്. ജിയോ ഉളപ്പടെയുള്ള ബ്രാൻഡുകളുടെ പ്രത്യേകതകളും നിരക്കും അറിയാം. ഇന്ത്യക്ക് പുറത്ത് യാത്ര ചെയ്യുന്നവരോ, വിനോദ സഞ്ചാരത്തിന് പോകുന്നവരോ ആയവര്‍ക്ക് സൗകര്യപ്രദമായ പ്ലാനുകളുമായി എത്തിയിരിക്കുകയാണ് റിലയന്‍സ് ജിയോ. യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക് മൂന്ന് പ്ലാനുകളാണ് ജിയോ നൽകുന്നത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

898 രൂപയുടെ പാക്കില്‍ 100 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോളുകൾ (ലോക്കൽ, ഇന്ത്യയിലേക്കുള്ള കോളുകൾ), 100 മിനിറ്റ് ഇൻകമിംഗ് കോളുകൾ, 1 ജിബി ഡാറ്റ, 100 എസ്.എം.എസ് എന്നിവ 7 ദിവസത്തെ വാലിഡിറ്റിയും നൽകുന്നു. 150 മിനിറ്റ് ഔട്ട്‌ഗോയിംഗ്, ഇൻകമിംഗ് കോളുകൾ, 3 ജിബി ഡാറ്റ, 14 ദിവസത്തെ വാലിഡിറ്റി എന്നിവയുള്ള 1,598 രൂപയുടെ പാക്കും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 250 മിനിറ്റ് ഔട്ട്‌ഗോയിംഗ്, ഇൻകമിംഗ് കോളുകൾ, 7 ജിബി ഡാറ്റ, 21 ദിവസത്തെ വാലിഡിറ്റി എന്നിവ വാഗ്ദാനം ചെയ്യുന്ന പാക്ക് 2,998 രൂപ നിരക്കിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

അൺലിമിറ്റഡ് ഇൻകമിംഗ് എസ്.എം.എസ്, സന്ദർശിക്കുന്ന രാജ്യത്തിനുള്ളില്‍ ലോക്കൽ കോളുകളും ഇന്ത്യയിലേക്കുള്ള കോളുകളും അടങ്ങുന്ന ഔട്ട്‌ഗോയിംഗ് കോളുകൾ തുടങ്ങിയ സവിശേഷതകളാണ് പാക്കുകള്‍ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ഏത് രാജ്യത്തുനിന്നും ഇൻകമിംഗ് വൈഫൈ കോളുകളും സ്വീകരിക്കാന്‍ സാധിക്കും.ഇന്ത്യക്കാര്‍ കൂടുതലായി സഞ്ചരിക്കുന്ന രാജ്യങ്ങളിലേക്കാണ് റോമിംഗ് പ്ലാനുകള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *