Job vacancy in UAE;യു.എ.ഇയില്‍ ജോലി ഒഴിവ്; റിക്രൂട്ട്മെന്റ് ഉടൻ ; ഒക്ടോബര്‍ 3നകം അപേക്ഷിക്കണം; വമ്പന്‍ അവസരം

Job vacancy in UAE;കേരള സര്‍ക്കാരിന് കീഴിലെ പൊതുമേഖല സ്ഥാപനമായ ഒഡാപെക് മുഖേന യു.എ.ഇയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്. വിവിധ ഒഴിവുകളിലേക്ക് ടെക്‌നീഷ്യന്‍മാരെയാണ് നിയമിക്കുന്നത്. എച്ച്.വി.എസി ടെക്‌നീഷ്യന്‍, ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, ഇലക്ട്രിക്കല്‍ കണ്‍ട്രോള്‍ ടെക്‌നീഷ്യന്‍, അസിസ്റ്റന്റ് എസി ടെക്‌നീഷ്യന്‍, അസിസ്റ്റന്റ് ടെക്‌നീഷ്യന്‍ തുടങ്ങിയ ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 3 നകം ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കാം. റിക്രൂട്ട്‌മെന്റ് തീര്‍ത്തും സൗജന്യമാണ്. 

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

തസ്തിക& ഒഴിവ്

യു.എ.ഇയിലേക്ക് എച്ച്.വി.എസി ടെക്‌നീഷ്യന്‍, ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, ഇലക്ട്രിക്കല്‍ കണ്‍ട്രോള്‍ ടെക്‌നീഷ്യന്‍, അസിസ്റ്റന്റ് എസി ടെക്‌നീഷ്യന്‍, അസിസ്റ്റന്റ് ടെക്‌നീഷ്യന്‍ റിക്രൂട്ട്‌മെന്റ്. യു.എ.ഇയിലെ പ്രശസ്തമായ സ്ഥാപനത്തിലേക്കാണ് റിക്രൂട്ട്‌മെന്റ്. 

എച്ച്.വി.എസി ടെക്‌നീഷ്യന്‍ = 10

ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍ = 10

ഇലക്ട്രിക്കല്‍ കണ്‍ട്രോള്‍ ടെക്‌നീഷ്യന്‍ = 10

അസിസ്റ്റന്റ് എസി ടെക്‌നീഷ്യന്‍ = 10

അസിസ്റ്റന്റ് ടെക്‌നീഷ്യന്‍ = 10 

ശമ്പളം

ടെക്‌നീഷ്യന്‍ പോസ്റ്റില്‍ 1800 യു.എ.ഇ ദിര്‍ഹമാണ് ശമ്പളം. 

അസിസ്റ്റന്റ് ടെക്‌നീഷ്യന്‍മാര്‍ക്ക്  1000 യു.എ.ഇ ദിര്‍ഹവും ലഭിക്കും. 

ശമ്പളത്തിന് പുറമെ ഫുഡ് അലവന്‍സായി 300 യ.എ.ഇ ദിര്‍ഹവും അനുവദിക്കുന്നുണ്ട്. 9 മണിക്കൂര്‍ ആയിരിക്കും ജോലി. 

യോഗ്യത

ബന്ധപ്പെട്ട മേഖലയില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്

മൂന്ന് മുതല്‍ അഞ്ചുവര്‍ഷം വരെ പ്രവൃത്തി പരിചയം. 


അപേക്ഷ

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ വിശദമായ സിവി 2024 ഒക്ടോബര്‍ 3 ന് മുന്‍പായി [email protected] എന്ന മെയില്‍ ഐഡിയിലേക്ക് അയക്കണം. സബ്ജക്ട് ലൈനില്‍ ‘Technicians to UAE’. 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top