job vacancy in uae;യു എ ഇയില്‍ തൊഴില്‍ അന്വേഷിക്കുന്നവർക്ക് സുവർണ്ണാവസരം;200 ഒഴിവുകള്‍, അഭിമുഖം കേരളത്തിൽ

job vacancy in uae: തിരുവനന്തപുരം: യു എ ഇയില്‍ തൊഴില്‍ അന്വേഷിക്കുന്നവർക്ക് സുവർണ്ണാവസരവുമായി സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖ സ്ഥാപനമായ ഒഡെപെക്. സെക്യൂരിറ്റി ഓഫീസർ തസ്തികതയിലേക്കാണ് നിയമനം. 200 ഒഴിവുകളാണുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവർക്ക് ഡിസംബർ മൂന്ന് അങ്കമാലി ഇൻകെൽ ബിസിനസ് പാർക്കിലെ ഓഡെപെക് ട്രെയിനിങ് സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കാം.

*യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

രാവിലെ 8:30 മുതൽ 10:30 വരെയാണ് റിപ്പോർട്ടിങ് ടൈം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7736496574 എന്ന നമ്പറില്‍ ബന്ധപ്പെടുക. ഫോട്ടോ പതിച്ച സിവി, ഒറിജിനൽ പാസ്‌പോർട്ട്, പാസ്പോർട്ടിന്റെ കോപ്പി, വിദ്യാഭ്യാസ, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റിന്റെ ഒറിജിനലും ഒരു കോപ്പിയും അഭിമുഖത്തിന് എത്തുന്നവർ കയ്യില്‍ കരുതണം.

മറ്റ് യോഗ്യതകള്‍

പ്രായം: 25-40 വയസ്സിനിടയിൽ
ഉയരം: (പുരുഷന്മാർക്ക് കുറഞ്ഞത് 175 സെൻ്റിമീറ്ററും സ്ത്രീകൾക്ക് കുറഞ്ഞത് 165 സെൻ്റിമീറ്ററും)
മെഡിക്കൽ ഫിറ്റ്: നിലവില്‍ ഏതെങ്കിലും തരത്തിലുള്ള വലിയ രോഗാസ്ഥയുള്ളവരായിരിക്കരുത്, മികച്ച കേള്‍വി ശക്തിയും കാഴ്ചയും വേണം.

ഭാഷ: ഇംഗ്ലീഷ് വായിക്കാനും എഴുതാനും സംസാരിക്കാനും അറിയണം. മറ്റേതെങ്കിലും ഭാഷയിലുള്ള അറിവ് അധിക യോഗ്യതായായിരിക്കും. പൊതുസുരക്ഷ നിയമ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് മികച്ച ധാരണയുണ്ടാവണം.
പ്രവർത്തിപരിചയം: ഏതെങ്കിലും സുരക്ഷാ മേഖലയിൽ (സൈന്യം, പോലീസ്, സെക്യൂരിറ്റി മുതലായവ) കുറഞ്ഞത് 2 വർഷത്തെ പരിചയം അഭികാമ്യം.
ശമ്പളം: 1200 യുഎഇ ദിർഹം അടിസ്ഥാന ശമ്പളം ഉള്‍പ്പെടെ 2262 ദിർഹം ശമ്പളമായി ലഭിക്കും

അതേസമയം സംസ്ഥാന സർക്കാറിന് കീഴിലെ വിവിധ വകുപ്പുകളില്‍ നിരവധി താല്‍ക്കാലിക ഒഴിവുകളിലേക്കും ഉദ്യോഗാർത്ഥികളെ തേടുന്നുണ്ട്. യോഗ്യതയും മറ്റ് വിവരങ്ങളും താഴെ വിശദമായി നല്‍കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version