job vacancy in uae:യുഎഇയിലെ ലുലു സ്ഥാപനങ്ങളില്‍ ജോലി അവസരം: ആകർഷകമായ ശമ്പളത്തിനൊപ്പം സൗജന്യ താമസവും

Job vacancy in uae;കേരളത്തിലെ തങ്ങളുടെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള വലുതും ചെറുതുമായ നിരവധി റിക്രൂട്ടുമെന്റുകള്‍ ലുലു ഗ്രൂപ്പ് നിരന്തരം നടത്തി വരുന്നുണ്ട്. വിദേശ രാജ്യങ്ങളിലേക്ക് മാത്രമായുള്ള റിക്രൂട്ട്മെന്റും കേരളത്തില്‍ നിന്നും നടത്താറുണ്ട്. എന്നാല്‍ ഇപ്പോഴിതാ യു എ ഇയില്‍ ഉള്ളവർക്ക് മാത്രമായി ഒരു റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ലുലു ഗ്രൂപ്പ്. പുതിയ ജോലി തേടുന്നവർക്കോ, അല്ലെങ്കില്‍ നിലവിലെ ജോലി ശരിയാകാതെ തിരിച്ചുപോരാന്‍ ഉദ്ദേശിക്കുന്നവർക്കോ ഉള്ള ഒരു സുവർണ്ണാവസരാണ് ഈ റിക്രൂട്ട്മെന്റ്.

നിലവില്‍ യു എ ഇയില്‍ ഉള്ളവർക്ക് മാത്രമായിരിക്കും അപേക്ഷിക്കാന്‍ സാധിക്കുകയെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. ടെയിലർ, ഇലക്ട്രീഷ്യൻ, കാർപെന്റർ, വുഡ് & ഫർണിച്ചർ വർക്കർ, ടെക്നീഷ്യൻ-ലൈറ്റ് & സൗണ്ട്, എൽ ഇ ഡി സ്ക്രീൻ (ഇവന്റ് മാനേജ്മെന്റ്), ഓപ്പറേറ്റർ- അക്രിലിക്, സിഎൻസി & ബെൻഡിംഗ്, ഫിഷ് മോങ്കർ, ബുച്ചർ, കുക്ക് – ദക്ഷിണേന്ത്യൻ, കൻഫെക്ഷനർ വിഭാഗത്തിലായിട്ടാണ് നിലവില്‍ ഒഴിവുകള്‍ വന്നിട്ടുള്ളത്.

അപേക്ഷകർക്ക് ബന്ധപ്പെട്ട മേഖലയില്‍ 3 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്. പ്രായം 35 വയസ്സിൽ കവിയാന്‍ പാടില്ല. യോഗ്യരായ വിദ്യാർത്ഥികള്‍ക്ക് luluhrdubai@ae.lulumea.comഎന്ന വിലാസത്തിൽ നിങ്ങളുടെ സിവി അയയ്ക്കുക. ദുബായ്, അൽ ഐൻ, അബുദാബി എന്നിവിടങ്ങളിലെ റീജിയണൽ ഓഫീസുകളിൽ നേരിട്ടെത്തിയും സിവി സമർപ്പിക്കാം. വാട്ട്‌സ്ആപ്പിൽ സിവി അയക്കാന്‍ – 00971-505647731.

Leave a Comment

Your email address will not be published. Required fields are marked *