
Job vacancy in uae;ഫ്രീ ടിക്കറ്റ്, വിസ, താമസം.. ശമ്പളം ലക്ഷങ്ങള്‍; യുഎഇയില്‍ 100 ഓളം ഒഴിവുകള്‍
job vacancy in uae;യുഎഇയിലേക്ക് പുരുഷ നഴ്‌സുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഡെപെക് മുഖേന യു എ ഇയിലെ ഇന്‍ഡസ്ട്രിയല്‍ മേഖലയിലേക്കാണ് അവസരം വന്നിരിക്കുന്നത്. ആകെ 100 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏപ്രില്‍ 15 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. തിരുവനന്തപുരത്ത് നിശ്ചയിച്ചിരിക്കുന്ന ഇന്റര്‍വ്യൂ ഈ മാസ അവസാനം വാരം നടത്തും എന്നാണ് അറിയിച്ചിരിക്കുന്നത്.

നഴ്‌സിംഗ് ബിരുദമാണ് അടിസ്ഥാന യോഗ്യത. ഐ സി യു, എമര്‍ജന്‍സി, അര്‍ജന്റ് കെയര്‍, ക്രിട്ടിക്കല്‍ കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് നഴ്‌സിംഗ് എന്നീ മേഖലകളിലൊന്നില്‍ അപക്ഷകര്‍ക്ക് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഉണ്ടായിരിക്കണം എന്നത് നിര്‍ബന്ധമാണ്. ഡി ഒ എച്ച് ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകരുടെ പരമാവധി പ്രായം 40 വയസില്‍ കൂടുതലാകാന്‍ പാടുള്ളതല്ല.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5000 ദിര്‍ഹം ശമ്പളമായി ലഭിക്കും. അതായത് ഏകദേശം 1,16,434 രൂപ. വിസ, ടിക്കറ്റ്, താമസം, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ സൗജന്യമാണ്. യോഗ്യരും തല്‍പരരുമായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, പാസ്‌പോര്‍ട് എന്നിവ [email protected] എന്ന മെയില്‍ ഐഡിയിലേക്ക് ഇ-മെയില്‍ അയയ്ക്കണം. വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്

Comments (0)