
Job vacancy in uae; യുഎഇയിൽ ജോലി വേണോ? സുവർണാവസരം, സംസ്ഥാന സർക്കാർ വഴി നിയമനം..ചെയ്യേണ്ടത് ഇത്രമാത്രം
Job vacancy in uae ; അബുദാബിയിൽ സി സി ടി വി അസിസ്റ്റന്റ് ടെക്നീഷ്യൻ ഒഴിവിലേക്ക് അവസരം. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. രണ്ട് വർഷത്തെ കരാർ ജോലിയാണ്. ജൂൺ 27 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ഇലക്ട്രിക്കൽ/ ഇലക്‌ട്രോണിക്‌സ്/ ഐടി, ഇൻസ്ട്രുമെൻ്റേഷൻ എന്നിവയിൽ ഡിപ്ലോമയാണ് യോഗ്യത. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. സെക്യൂരിറ്റി സിസ്റ്റം കേബിളിംഗ്, ഇൻസ്റ്റാളേഷനിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം വേണം.കേബിളിംഗ്, ഫൈബർ-ഒപ്റ്റിക്സ്, നെറ്റ്‌വർക്ക് എന്നീ യോഗ്യതയുള്ളവർക്ക് മുൻതൂക്കം.
മാസം 2500 ദിർഹം ശമ്പളമായി ലഭിക്കും. താമസം സൗജന്യമായിരിക്കും. 12 മണിക്കൂർ ജോലി ചെയ്യണം. ആഴ്ചയിൽ ഒരു ദിവസം അവധിയും ലഭിക്കും. താൽപ്പര്യമുള്ളവർ [email protected] എന്ന മെയിൽ ഐഡിയിൽ വിശദമായ സിവി അയക്കണം.
Comments (0)