Posted By Nazia Staff Editor Posted On

Job vacancy in UAE; യുഎഇയിൽ ടൂറിസ്റ്റ് ഗൈഡുകളാകാൻ ഇനി പ്രവാസികൾക്കും അവസരം

Job vacancy in UAE :

അബുദബി:അബുദബിയിൽ ടൂറിസ്റ്റ് ഗൈഡുകളാകാൻ ഇനി പ്രവാസികൾക്കും അവസരം.അബുദബിയിൽ ടൂറിസ്റ്റ് ഗൈഡുകൾക്ക് പ്രത്യേക പരിശീലന പദ്ധതി ആരംഭിക്കുകയാണ് അബുദബി ടൂറിസം വകുപ്പ്. ടൂറിസം വകുപ്പിന് കീഴിൽ പരിശീലനം പൂർത്തിയാക്കുന്നവർക്ക് ടൂറിസ്റ്റ് ഗൈഡായി ലൈസൻസ് ലഭിക്കും. യു.എ.ഇ സ്വദേശികൾക്കും റെസിഡൻ്റ് വിസയുള്ള പ്രവാസികൾക്കും പരിശീലനത്തിലൂടെ ടൂറിസ്റ്റ് ഗൈഡുകളാകാൻ സാധിക്കും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

വിനോദസഞ്ചാരികൾക്ക് അബുദബിയിലെ ടൂറിസം കേന്ദ്രങ്ങളെ കുറിച്ചും ഇമറാത്തി സംസ്കാരത്തെ കുറിച്ചും കൃത്യമായ വിവരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ടൂറിസം ഗൈഡ് പരിശീലനവും ലൈസൻസിങ്ങും നടപ്പിലാക്കുന്നത്.

അബുദബിയുടെ സംസ്കാരം, വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് എത്താനുള്ള പ്രായോഗിക പരിശീലനം, ഗ്രൂപ്പുകളെ കൈകാര്യം ചെയ്യേണ്ടവിധം, ഗൈഡൻസിൻ്റെ ആശയങ്ങൾ, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുടെയും വിനോദകേന്ദ്രങ്ങളുടെയും വിവരങ്ങൾ എന്നിവയാണ് പരിശീനപരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തുക. തിയറിയും പ്രായോഗിക പരിശീലനവും പൂർത്തിയാക്കുന്നവർക്ക് ഔദ്യോഗിക ടൂറിസ്റ്റ് ഗൈഡ് എന്ന നിലയിൽ ലൈസൻസ് നൽകുമെന്നും അബുദബി ടൂറിസം വകുപ്പ് അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *