joy death; തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി.

തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി. തകരപ്പറമ്പിൽ ചിത്രാ ഹോമിന്റെ പുറകുവശത്ത് മൃതദേഹം കണ്ടെത്തിയത്. ഒരു മൃതദേഹം കണ്ടെത്തിയതായി സബ് കലക്ടർക്ക് അറിയിപ്പ് ലഭിക്കുകയായിരുന്നു. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള ഇന്നു രാവിലെ ആറരയോടെയാണ് തിരച്ചിൽ‌ പുനഃരാരംഭിച്ചത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

സ്കൂബ സംഘവും നാവികസേനാ സംഘത്തിനൊപ്പം തിരച്ചിലിനായുണ്ടായിരുന്നു. സോണാർ ഉപയോഗിച്ച് ടണലിലെ ദൃശ്യങ്ങൾ ശേഖരിച്ച ശേഷമാണ് നാവികസേനാ സംഘം തിരച്ചിൽ ആരംഭിച്ചത്. എത്ര ഇരുട്ടിലും ദൃശ്യങ്ങൾ ശേഖരിക്കാനാകും എന്നതാണ് സോണാർ ക്യാമറയുടെ പ്രത്യേകത.മൂന്നാമത്തെ പ്ലാറ്റ്ഫോമിനു സമീപമായുള്ള ടണലിലാണ് നാവികസേനാ സംഘം ഇപ്പോൾ പരിശോധന നടത്തുന്നത്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലും എൻഡിആർഎഫും, ഫയർഫോഴ്സും സംയുക്തമായി പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ജോയിയെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഇന്നലെ രാത്രി ഒൻപതു മണി കഴിഞ്ഞാണ് താൽക്കാലികമായി അവസാനിപ്പിച്ചത്. റെയിൽവെ ട്രാക്കിന് അടിയിലൂടെ കടന്നുപോകുന്ന ടണലിൽ സ്കൂബ സംഘം മുങ്ങി പരിശോധന നടത്തിയെങ്കിലും ദൗത്യം ലക്ഷ്യം കണാനായില്ല.

അതിശക്തമായി വെള്ളം ഒഴുക്കിവിട്ട് മാലിന്യം നീക്കാനുള്ള ശ്രമവും ഫലം കണ്ടില്ല. ഏഴു പേരാണ് നാവികസേനാ സംഘത്തിലുള്ളത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനടുത്ത് ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങൾ വൃത്തിയാക്കുന്നതിനിടെ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് മാരായമുട്ടം സ്വദേശി ജോയിയെ കാണാതായത്.

മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടിൽ ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കിൽ പെടുകയായിരുന്നു. മഴ പെയ്തപ്പോൾ ജോയിയോട് കരയ്ക്കു കയറാൻ ആവശ്യപ്പെട്ടിരുന്നതായി ഒപ്പമുണ്ടായിരുന്ന ആളുകൾ പറഞ്ഞു. എന്നാൽ തോടിന്റെ മറുകരയിൽ നിന്ന ജോയി ഒഴുക്കിൽ പെടുകയായിരുന്നു. റെയിൽവേയുടെ താൽക്കാലിക തൊഴിലാളിയാണ്ജോയി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top