Ramadan 2025;ഫോണിൽ ഒരു വീഡിയോ പിടിച്ചാൽ മാത്രം മതി; ദുബായിൽ 23 ലക്ഷംവരെ വെറുതെ നേടാൻ അവസരം, ഒ

അബുദാബി: ലോകം മുഴുവനുമുള്ള വിശ്വാസികൾ റംസാൻ വ്രതാനുഷ്ഠാനത്തിലാണ്. ഇത്തവണ വ്യത്യസ്തമായ ഒരു പദ്ധതിയോടൊപ്പമാണ് ദുബായ് റംസാൻ ആഘോഷിക്കുന്നത്. ഒരു പ്രത്യേക മത്സരമാണ് അധികൃതർ സംഘടിപ്പിക്കുന്നത്. വിലയേറിയ, ആകർഷകമായ സമ്മാനങ്ങളും വിജയികൾക്ക് സ്വന്തമാക്കാം.

റംസാൻ കാലത്ത് ഏറ്റവും സുന്ദരമായി വീട് ഒരുക്കുന്നതാണ് മത്സരം. ‘ഇയർ ഒഫ് കമ്മ്യൂണിറ്റി’ എന്ന പ്രമേയത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. വിജയികൾക്ക് 200,000 ദിർമാണ് സമ്മാനം. ഒന്നാം സ്ഥാനത്തിന് 100,000 ദി‌ർഹം, രണ്ടാം സ്ഥാനത്തിന് 60,000 ദി‌ർഹം, മൂന്നാം സ്ഥാനത്തിന് 40,000 ദി‌ർഹം എന്നിങ്ങനെയായിരിക്കും ലഭിക്കുക. ഇതിന് പുറമെ സൗജന്യമായി ഉംറ ടിക്കറ്റുകളും ലഭിക്കും. ഏഴ് വിജയികൾക്ക് രണ്ട് ടിക്കറ്റുകൾ വീതമായിരിക്കും ലഭിക്കുക. ബ്രാൻഡ് ദുബായ്, ഫെർജാൻ ദുബായ് എന്നിവർ ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. റംസാൻ അവസാനിക്കുന്നതിന്റെ അന്നായിരിക്കും വിജയികളെ പ്രഖ്യാപിക്കുക.

മത്സരത്തിനുള്ള മാർഗനിർദേശങ്ങൾ

  • ദുബായ് നിവാസികൾക്ക് മാത്രമായിരിക്കും മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക.
  • അലങ്കരിക്കാൻ ലൈറ്റുകളും മറ്റും ഉപയോഗിക്കാം. #RamadanInDubai ലോഗോയും ഉൾപ്പെടുത്താം.
  • മത്സരാർത്ഥികൾ വീട് അലങ്കരിച്ചതിന്റെ ദൃശ്യങ്ങൾ പകർത്തണം.
  • ഇൻസ്റ്റാഗ്രാമിൽ റീലായി വീഡിയോ പങ്കുവയ്ക്കണം.
  • @branddubai, @ferjan.dubai എന്നീ ടാഗുകൾ വീഡിയോയ്ക്ക് നൽകണം.
  • #Dubai’s_Best_Decorated_Ramadan_Homes_2025 എന്ന പ്രധാന ടാഗും പോസ്റ്റിൽ ഉൾപ്പെടുത്തണം.
  • മാർച്ച് 21 ആണ് വീഡിയോ പോസ്റ്റ് ചെയ്യാനുള്ള അവസാന തീയതി.
  • പ്രത്യേക ജഡ്‌ജിംഗ് പാനലായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top