Karama is overflowing with people;ദുബൈ: റമദാനിന്റെ ഉത്സവ പ്രതീതിയില്‍ ദുബൈ തിളങ്ങുമ്പോള്‍ പലരുടെയും ആഘോഷങ്ങളുടെ ഹൃദയമിടിപ്പായി മാറിയിരിക്കുന്നത് കറാമയാണ്. നഗരത്തിലെ ഏറ്റവും പഴക്കമേറിയ മാര്‍ക്കറ്റായ കറാമ സംസ്‌കാരങ്ങളുടെയും രുചി വൈവിധ്യങ്ങളുടെയും ഒരു സംഗമസ്ഥാനം കൂടിയാണ്

റമദാനെ വരവേല്‍ക്കാനായി പ്രത്യേകം അലങ്കരിച്ച കടകള്‍, വര്‍ണ്ണാഭമായ ലൈറ്റുകളാല്‍ തിളങ്ങുന്ന തെരുവുകള്‍. എല്ലാം കൊണ്ടും കറാമ ഒരു ആഘോഷ പ്രതീതിയിലാണ്. വൈകുന്നേരമാകുമ്പോള്‍ നൂറുകണക്കിന് മലയാളികളാണ് കറാമയിലെ വ്യത്യസ്ത റെസ്‌റ്റോറന്റുകളിലെ രുചി നുകരാനും ഷോപ്പിംഗിനുമായി ഒഴുകി എത്തുന്നത്.
ആവി പറക്കുന്ന മലബാര്‍ ബിരിയാണിയും മലയാളിയുടെ ദേശീയ ഭക്ഷണമായ പൊറോട്ടയും വറുത്തരച്ച തേങ്ങാച്ചാറും ചേര്‍ത്ത് പാകം ചെയ്ത ചിക്കന്‍ കറിയും പഴം പൊരിയും ബീഫും ലഭിക്കുന്ന രുചിയിടങ്ങള്‍ എങ്ങനെയാണ് മലയാളിക്ക് മിസ്സ് ചെയ്യാനാവുക. എല്ലാം കഴിഞ്ഞ് നാട്ടില്‍ കിട്ടുന്ന അതേ രുചിയോടെ കുലുക്കി സര്‍ബത്തും അട പ്രഥമനും കൂടി ലഭിക്കുന്ന ഇടമാണെങ്കില്‍ പറയുക കൂടി വേണ്ട. കേരളീയ തനിമയുള്ള റെസ്റ്റോറന്റുകളാണ് കറാമയിലെ ഏറ്റവും വലിയ ആകര്‍ഷണീയത.
സ്വാദിഷ്ടമായ ഭക്ഷണവിഭവങ്ങള്‍ ആസ്വദിക്കാനും തത്സമയ പ്രകടനങ്ങള്‍ ആസ്വദിക്കാനും ഗെയിമുകള്‍ കളിക്കാനും മറ്റു പലതിനും വേണ്ടി ചെറുപ്പക്കാരും പ്രായമായവരും കുടുംബങ്ങളും സുഹൃത്തുക്കളും കറാമയില്‍ ഒത്തുകൂടുന്നു.
പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം ഈ വാര്‍ഷിക ഒത്തുചേരല്‍ പ്രിയപ്പെട്ട ഒന്നായി മാറിയിട്ടുണ്ട്. ഇത് കേരളത്തിലെ അന്തരീക്ഷത്തെ ദുബൈയുടെ ഉത്സവ അന്തരീക്ഷവുമായി ഇണക്കിച്ചേര്‍ക്കുന്നു. സംഗീതം, കവിത, സൗഹൃദം, മൈലാഞ്ചി, കാരിക്കേച്ചര്‍ കലാസൃഷ്ടികള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ താളാത്മകമായ ശബ്ദങ്ങള്‍ ഇവിടെ എത്തുന്നവര്‍ക്ക് ഉന്മേഷദായകമായ ഊര്‍ജ്ജം പകരുന്നു.
‘ഈ സ്ഥലത്തിന് പരിചിതമായ ഒരു ഊര്‍ജ്ജമുണ്ട്, ഏതാണ്ട് വീട്ടിലേതു പോലെ തന്നെ. മഗ്‌രിബ് വന്നുകഴിഞ്ഞാല്‍, തെരുവുകള്‍ ജനങ്ങളെ കൊണ്ട് നിറയും. ഇവിടത്തെ എല്ലാ കടകളിലും മലബാറി വിഭവങ്ങളും ലഘുഭക്ഷണങ്ങളും ലഭ്യമാണ്. കേരളത്തില്‍ നിന്ന് മാറിനില്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് നഷ്ടമാകുന്നതെല്ലാം ഇവിടെയുള്ളതിനാല്‍ നിങ്ങള്‍ക്ക് ഗൃഹാതുരത്വം അനുഭവപ്പെടില്ല.’ കറാമയില്‍ താമസിക്കുന്ന അഷീം പികെ പറഞ്ഞു.
കറാമ മലയാളികളെ മാടിവിളിക്കുകയാണ്. മലയാളിത്തനിമയുള്ള ഭക്ഷണവും നാട്ടിലെ ചായമക്കാനിയിലെ സംഭാഷണവും നിങ്ങള്‍ക്ക് കറാമയില്‍ മിസ്സ് ചെയ്യില്ല, തീര്‍ച്ച. അതിനിടെ പെരുന്നാളിന് ഒരാഴ്ച മാത്രം നിലനില്‍ക്കെ തിരക്കുകളില്‍ അലിഞ്ഞുചേര്‍്‌നനിരിക്കുകയാണ് ദുബൈ.
