Kerala airport update; കേരളത്തിലെ ഈ വിമാനത്താവളത്തിൽ പാർക്കിങ് പരിഷ്കാരം; വൻ ഗതാഗതക്കുരുക്ക്

കോഴിക്കോട് വിമാനത്താവളത്തിൽ പാർക്കിങ് പരിഷ്കാരം വന്നതോടെ രാവിലെ വിമാനത്താവളത്തിനു മുൻപിൽ അനുഭവപ്പെട്ടത് രൂക്ഷമായ ഗതാഗതക്കുരുക്ക്. വിമാനത്താവളത്തിൽനിന്നു പുറത്തിറങ്ങാൻ നിശ്ചിത സമയം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഗതാഗതക്കുരുക്ക്മൂലം പലർക്കും നിശ്ചിത സമയത്തിനുള്ളിൽ പുറത്തിറങ്ങാനായില്ല. ചില യാത്രക്കാരും സന്ദർശകരും പ്രതിഷേധമറിയിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

രാവിലെ കൂടുതൽ വിമാനങ്ങൾ ഉണ്ടായിരുന്നതിനാൽ യാത്രക്കാർ കൂടുതലായിരുന്നു. അവരെ യാത്രയാക്കാനും സ്വീകരിക്കാനുമായി എത്തിയവരുടെ വാഹനങ്ങൾ വിമാനത്താവളത്തിനുള്ളിൽ കുരുക്കിൽപെട്ടു. വിമാനത്താവളത്തിലെ പാർക്കിങ് ഫീസ് ഇന്നലെ മുതൽ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. വാഹനങ്ങൾക്കു പുറത്തിറങ്ങാനും സമയക്രമമുണ്ട്.

ഫീസ് പിരിക്കുന്നതിന്റെ ഭാഗമായി ഓട്ടമേറ്റഡ് ബൂം ബാരിയർ ഒരുക്കുകയും ചെയ്തു. പുറത്തുനിന്നുള്ള ടാക്സി അല്ലാത്ത വാഹനങ്ങൾക്കു വിമാനത്താവളത്തിനകത്തു പ്രവേശിച്ചു പുറത്തിറങ്ങാനുള്ള സമയം 11 മിനിറ്റ് ആണ്. അതിനുള്ളിൽ പുറത്തിറങ്ങാനായില്ലെങ്കിൽ പാർക്കിങ് ഫീസ് നൽകണം. രാജ്യാന്തര ടെർമിനലിനു സമീപത്തെ പാർക്കിങ് സ്ഥലത്തുനിന്നു പുറത്തുകടക്കാൻ 9 മിനിറ്റ് ആണു സമയമുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top