Kuwait Driving License Online Process: കുവൈറ്റില്‍ ഡ്രൈവിങ് ലൈസന്‍സ് വേഗത്തിൽ പുതുക്കാം; ഓൺലൈൻ സംവിധാനം നിലവിൽ വന്നു, അറിയേണ്ടതെല്ലാം
Kuwait Driving License Online Process;കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാൻ ഇനി ഓഫീസുകൾ കയറിയിറങ്ങേണ്ട. എല്ലാം മൊബൈൽ ഫോണിൽ മിനുട്ടുകൾക്കകം ചെയ്യാം. ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപയോക്തൃ-സൗഹൃദ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് ഇതിന് വഴിയെരുക്കിയിരിക്കുന്നത്. കുവൈറ്റ് മൊബൈല്‍ ഐഡി ആപ്പ് വഴി ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും പുതുക്കിയ ലൈസന്‍സ് ഡിജിറ്റലായി ആക്സസ് ചെയ്യാനും എളുപ്പത്തിൽ ഇതിലൂടെ സാധിക്കും. ഡ്രൈവിങ് ലൈസന്‍സിന്റെ ഫിസിക്കല്‍ കോപ്പികള്‍ക്ക് പകരം ഡിജിറ്റല്‍ കോപ്പിയാണ് ലഭിക്കുക.നിങ്ങളുടെ ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനായി പുതുക്കുമ്പോള്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം. ഇതു വരെ മൂന്ന് വര്‍ഷത്തേക്ക് ഡ്രൈവിങ് ലൈസന്‍സ്പുതുക്കാമായിരുന്നെങ്കിൽ ഇനി മുതൽ ഒരു വര്‍ഷത്തേക്ക് മാത്രമേ പുതുക്കാന്‍ കഴിയൂ. ഒരു കുവൈറ്റ് ദിനാറാണ് പുതുക്കല്‍ ഫീസ്. ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി തീരുന്നതിന് നാലുമാസം മുമ്പുവരെ പുതുക്കാവുന്നതാണെങ്കിലും പുതുക്കിയ തീയതി മുതൽ ഒരു വർഷത്തേക്ക് മാത്രമേ കാലാവധിയുണ്ടാവൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
ഡ്രൈവിംഗ് ലൈസന്‍സ് ഓണ്‍ലൈനായി എങ്ങനെ പുതുക്കാം?
https://edl.moi.gov.kw/Login.aspx?ReturnUrl=%2f എന്ന ലിങ്ക് വഴി വെബ്സൈറ്റ് സന്ദര്‍ശിച്ച് നിങ്ങളുടെ ആദ്യന്തര മന്ത്രാലയം ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കുക. നിലവിൽ അക്കൗണ്ട് ഇല്ലെങ്കില്‍, നിങ്ങളുടെ സിവില്‍ ഐഡി നമ്പറും മറ്റ് ആവശ്യമായ വിവരങ്ങളും നല്‍കിക്കൊണ്ട് എളുപ്പത്തില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യാം.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6
വെബ് സൈറ്റ് ലോഗിൻ ചെയ്ത് ‘ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടർന്ന് ലഭിക്കുന്ന എല്ലാ വിവരങ്ങളും അടങ്ങിയ അപേക്ഷാ ഫോം പൂരിപ്പിക്കുക. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ്, ട്രാഫിക് നിയമലംഘനങ്ങള്‍ ഉണ്ടോ എന്ന് പിഴയുണ്ടെങ്കിൽ അടക്കണം. തുടർന്ന് വില്‍ ഐഡി പകര്‍പ്പ്: നിങ്ങളുടെ സിവില്‍ ഐഡിയുടെ ഒരു കോപ്പി, വ്യക്തിഗത ഫോട്ടോ എന്നിവ അപ് ലോഡ് ചെയ്യുക. അതിനു ശേഷം ഡിജിറ്റലായി ഒപ്പ് രേഖപ്പെടുത്തുക. നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുന്നുവെന്ന് കാണിക്കുന്ന ചെക്ക് ബോക്‌സിൽ ക്ലിക്ക് ചെയ്ത ശേഷം അപേക്ഷ സബ്മിറ്റ് ചെയ്യുക. അപേക്ഷ അംഗീകരിച്ചുകഴിഞ്ഞാല്‍, നിങ്ങള്‍ക്ക് ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും. തുടർന്ന് ലഭിക്കുന്ന ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍ സ്റ്റാറ്റസ് പേജില്‍, കെ- നെറ്റ് ഉപയോഗിച്ച് ഓണ്‍ലൈനായി പണം അടയ്ക്കുക. ഏതാനും സമയത്തിനുള്ളിൽ നിങ്ങളുടെ പുതുക്കിയ ലൈസൻസ് ഡിജിറ്റലായി ലഭിക്കും.
Comments (0)