kuwait exchange:കുവൈത്തിലെ മണി എക്സ്ചേഞ്ചുകളില്‍ നിന്ന് ദിനാറിന് അമിത റേറ്റ് ഈടാക്കുന്നതായി പരാതി

Kuwait exchange; കുവൈത്ത് സിറ്റി : കുവൈത്തിലെ മണി എക്സ്ചേഞ്ചുകളില്‍ നിന്ന് ദിനാറിന് അമിത റേറ്റ് ഈടാക്കുന്നതായി പരാതി. മുന്‍പ് കുവൈത്ത് ദിനാറിന് ഒരേ നിരക്കായിരുന്നു ഈടാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ അയക്കുന്ന പണത്തിന്റെ തുകയനുസരിച്ചാണ് നിരക്കില്‍ വ്യത്യാസമുണ്ടാകുന്നത്.

ചെറിയ തുക അയക്കുമ്പോള്‍ ഉയർന്ന നിരക്ക് ലഭിക്കുകയും, വലിയ തുക അയക്കുമ്പോള്‍ നിരക്ക് കുറക്കുകയും ചെയ്യുന്നുവെന്നാണ് ഉപഭോക്താക്കളുടെ പരാതി. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ മൂലം കൂടുതല്‍ ദിനാര്‍ നാട്ടിലേക്ക് അയക്കുന്നവര്‍ക്ക് വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടി വരുന്നതായി ഉപഭോക്താക്കള്‍ പറഞ്ഞു.എക്സ്ചേഞ്ച് റേറ്റുകളിലെ ഏറ്റക്കുറച്ചിൽ മൂലം കൂടുതല്‍ ദിനാര്‍ നാട്ടിലേക്ക് അയക്കുന്നവര്‍ക്ക് വലിയ നഷ്ടമാണ് അനുഭവപ്പെടുന്നത്. കറന്‍സി റേറ്റുകളില്‍ നടക്കുന്ന വ്യത്യാസം ചില മണി എക്സ്ചേഞ്ചുകള്‍ക്ക് കൂടുതല്‍ കമ്മിഷന്‍ നേടാനുള്ള ശ്രമമാണ് എന്നാണ് ഉപഭോക്താക്കള്‍ ആരോപിക്കുന്നത്. ഇന്ത്യക്കാരായ പ്രവാസികളാണ് കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹം. നിലവില്‍ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ നാട്ടിലേക്ക് പണമയക്കുന്നതിനായി എക്സ്ചേഞ്ചുകളില്‍ പ്രവാസികളുടെ തിരക്ക് കൂടുതലാണ്.

എന്നാൽ, രൂപയുടെ മൂല്യം കുറഞ്ഞിട്ടുണ്ടെങ്കിലും ഇതിന്റെ ഗുണഫലം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ലെന്ന് പ്രവാസികൾ ചൂണ്ടിക്കാട്ടി. അതേസമയം, മികച്ച നിരക്കിൽ പണം അയക്കാൻ ആഗ്രഹിക്കുന്നവരാണ് ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി അനുഭവിക്കുന്നത്. ഈ വിഷയത്തില്‍ അധികൃതരുടെ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുവൈത്തിലെ ഇന്ത്യന്‍ പ്രവാസികള്‍.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top