Dubai police;കാരണമില്ലാതെ റോഡിനു നടുവിൽ വാഹനം നിർത്തിയാൽ പണി കിട്ടും, ഒപ്പം പിഴയും; വീഡിയോ പുറത്തുവിട്ടു പോലീസ്

Dubai police:കാരണമില്ലാതെ റോഡിനു നടുവിൽ വാഹനം നിർത്തിയാൽ 1,000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി അബൂദബി പൊലിസ്. ഇത്തരമൊരു സംഭവം മൂലമുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് മുന്നറിയിപ്പ്.

മോണിറ്ററിംഗ് ആൻഡ് കൺട്രോൾ സെന്ററുമായി സഹകരിച്ച് നടത്തുന്ന “നിങ്ങളുടെ അഭിപ്രായം” എന്ന സംരംഭത്തിന്റെ ഭാഗമായി പങ്കുവച്ച വീഡിയോ, തിരക്കേറിയ റോഡുകളിൽ പെട്ടെന്ന് വാഹനങ്ങൾ നിർത്തുന്നതിന്റെ അപകടങ്ങളും അവയുടെ പ്രത്യാഘാതങ്ങളും എടുത്തുകാണിക്കുന്നു.

നാലു പാതകളുള്ള ഹൈവേയുടെ ഇടത്തേ അറ്റത്തെ പാതയിൽ ഒരു വാഹനത്തിന്റെ ഹുഡ് സംബന്ധിച്ച മെക്കാനിക്കൽ തകരാർ മൂലം വാഹനം നിർത്തുന്നതായി കാണാം. അതേസമയം, ചില വാഹനങ്ങൾ അതിനോട് പ്രതികരിച്ച് വഴിമാറി സഞ്ചരിച്ചപ്പോൾ, ഒരു ഡ്രൈവർ സമയത്ത് പ്രതികരിക്കാനാകാതെ നിശ്ചലമായിരുന്ന ആ വാഹനത്തിലേക്ക് അതിവേഗം ഇടിച്ചു കയറുകയായിരുന്നു.

#أخبارنا | بثت #شرطة_أبوظبي وبالتعاون مع مركز التحكم والمتابعة ضمن مبادرة “لكم التعليق” فيديو لحادث بسبب التوقف في وسط الطريق .

التفاصيل:
https://t.co/2CFaiaMhIh pic.twitter.com/p5GJdJN0T5— شرطة أبوظبي (@ADPoliceHQ) March 7, 2025

അബൂദബി പൊലിസിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക് ആൻഡ് പട്രോൾസ് ഒരു സാഹചര്യത്തിലും സജീവമായ പാതകളിൽ വാഹനം നിർത്തരുതെന്ന് ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു. കൂടാതെ, വാഹനത്തിന് തകരാറുകൾ നേരിടുന്ന ഡ്രൈവർമാർ അപകടങ്ങൾ ഒഴിവാക്കുന്നതിനായി അടുത്തുള്ള എക്സിറ്റിലേക്കോ നിയുക്ത സുരക്ഷിത സ്ഥലത്തേക്കോ മാറണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top