ദുബൈയില്‍ അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസത്തിന് ചെലവേറും;കാരണം ഇതാണ്

ദുബൈ: ദുബൈയില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ വിലയില്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം മുതലാണ് ദുബൈയില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ വിലയില്‍ 24.8 ശതമാനം വര്‍ധനവുണ്ടായത്. ഇതേ കാലയളവില്‍ വില്ലകളുടെ വിലയാവട്ടെ 33.1 ശതമാനമാണ് വര്‍ധിച്ചത്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

 ആഗോള ബിസിനസ് ഹബ്ബെന്ന പേരുകേട്ട ദുബൈയില്‍ ഈ വര്‍ഷം തന്നെ കെട്ടിട വാടകയില്‍ ശരാശരി 10 ശതമാനമാണ് വര്‍ധനവുണ്ടായത്. ഈ വര്‍ഷം ആദ്യപകുതിയില്‍ ദുബൈയിലെ കെട്ടിട വാടകക്ക് 10 ശതമാനം വര്‍ധനവുണ്ടായിരുന്നു. 2024-2025 ന്റെയും രണ്ടാം പകുതിയില്‍ കൂടുതല്‍ സ്ഥിരതയുള്ളതും ക്രമാനുഗതവുമായ വാടകക്ക് വര്‍ധനവുണ്ടാവാമെന്ന് ആള്‍സോപ് ആന്റ് ആള്‍സോപ്  ചെയര്‍മാന്‍ ലൂയിസ് ആള്‍സോപ് അഭിപ്രായപ്പെട്ടിരുന്നു. 

2024ലെ ആദ്യ അഞ്ച് മാസത്തിനുള്ളില്‍ 30,000ത്തിലധികം പുതിയ താമസക്കാരാണ് നഗരത്തിലേക്ക് താമസം മാറ്റിയത്. ഒരു പുതിയ റിപ്പോര്‍ട്ട് പ്രകാരം 6,700ലധികം കോടീശ്വരന്മാരാണ് നഗരത്തിലേക്ക് ഈ വര്‍ഷം താമസം മാറുന്നത്. ഇത് റിയല്‍ എസ്റ്റേറ്റ് വിപണിയുടെ വളര്‍ച്ചയ്ക്കും ആക്കം കൂട്ടുന്നതാണ്. കെട്ടിട ഉടമകള്‍ ഒന്നിലധികം ചെക്കുകള്‍ പോലുള്ള ഫ്‌ളെക്‌സിബിള്‍ പേയ്‌മെന്റ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. അത് താസമക്കാര്‍ക്ക് കൂടുതല്‍ സൗകര്യമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2024ലെ ഒന്നാം പാദത്തില്‍ 2023ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് നഗരത്തിലുടനീളമുള്ള ശരാശരി വാടക 15.7 ശതമാനം വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു. അപ്പാര്‍ട്ടുമെന്റുകളിലും ടൗണ്‍ഹൗസുകളിലും ശരാശരി 15 ശതമാനത്തില്‍ താഴെ മാത്രം വര്‍ധനവുണ്ടായപ്പോള്‍ വില്ലകളില്‍ ശരാശരി 18 ശതമാനമാണ് വര്‍ധനവ്.

പ്രോപ്പര്‍ട്ടി ബ്രോക്കറേജ് സ്ഥാപനമായ ബെറ്റര്‍ഹോംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, വാടക കരാറുകളുടെ ശരാശരി വില 2023 ന്റെ ആദ്യ പകുതിയില്‍ 8 ശതമാനവും കഴിഞ്ഞ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ മറ്റൊരു 8 ശതമാനവുമായാണ് വര്‍ധിപ്പിച്ചത്.

ആള്‍സോപ് റിപ്പോര്‍ട്ട് പ്രകാരം 2024 ന്റെ ആദ്യ പകുതിയില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധനവ് രേഖപ്പെടുത്തിയ മേഖലകള്‍ ഇവയാണ്. ജുമൈറ ബീച്ച് റെസിഡന്‍സ്, ടൗണ്‍ സ്‌ക്വയര്‍, ദുബായ് പ്രൊഡക്ഷന്‍ സിറ്റി, ദുബായ് ഹെല്‍ത്ത്‌കെയര്‍ സിറ്റി 2, മെയ്ദാന്‍ എന്നിവയാണ്. ഇവിടങ്ങളിലെല്ലാം കെട്ടിട വാടക 21 മുതല്‍ 22 ശതമാനം വരെ കുതിച്ചുയര്‍ന്നിട്ടുണ്ട്. ദുബൈ സൗത്തിന്റെ ശരാശരി വാടക കഴിഞ്ഞ വര്‍ഷത്തെ വര്‍ഷം ആദ്യപാദത്തെ അപേക്ഷിച്ച് ഏകദേശം 38 ശതമാനവും വര്‍ധിച്ചു.

ജുമൈറ ദ്വീപുകള്‍ പോലെയുള്ള ആഢംബര കമ്മ്യൂണിറ്റികളില്‍, വാടക വില കഴിഞ്ഞ വര്‍ഷത്തെ 350,000 ദിര്‍ഹത്തെ അപേക്ഷിച്ച് 2024 ആദ്യ പാദത്തില്‍ അഞ്ചു ലക്ഷം ദിര്‍ഹത്തില്‍ എത്തിയിരുന്നു. ശരാശരി വാടകയില്‍ 43 ശതമാനം വര്‍ധനവുമുണ്ടായി. അതുപോലെ, അല്‍ ബരാരി മേഖലയില്‍ കഴിഞ്ഞ വര്‍ഷത്തെ ശരാശരി വാടകയായ മൂന്നു ലക്ഷം ദിര്‍ഹത്തില്‍ നിന്ന് ഈ വര്‍ഷം 39 ശതമാനം വര്‍ധിച്ച് നാലു ലക്ഷം ദിര്‍ഹമായി ഉയര്‍ന്നിട്ടുണ്ട്.

ഈ വര്‍ഷം ആദ്യം ഏറ്റവും ശക്തമായ പ്രകടനം കാഴ്ചവച്ച മേഖലകളില്‍ തിലാല്‍ അല്‍ ഗാഫ് (21 ശതമാനം വര്‍ധന), ദുബൈ ഹില്‍സ് എസ്റ്റേറ്റ് (14 ശതമാനം), ദി വില്ല പ്രോജക്റ്റ് (12 ശതമാനം), ദുബൈ ക്രീക്ക് ഹാര്‍ബര്‍ (11 ശതമാനം) എന്നിവയും ഉള്‍പ്പെടുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version