യുഎഇയില്‍ ജീവിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ 2025 മുതല്‍ ചില കാര്യങ്ങള്‍ക്ക് നിങ്ങള്‍ കൂടുതല്‍ തുക ചിലവഴിക്കേണ്ടി വരും. ട്രാഫിക് മാനേജ്‌മെൻ്റ് ഉൾപ്പെടെയുള്ള പൊതുസേവനങ്ങളില്‍ അടുത്ത വർഷം മുതല്‍ ഫീസ് ഉയർത്താന്‍ തീരുമാനിച്ചതാണ് ജീവിതച്ചിലവ് വർധിപ്പിക്കുന്നത്. പാർക്കിങ് ഫീസ്, ടോള്‍, സ്വീവേജ് താരിഫ് (മലിനജലം) എന്നിവയിലാണ് വർധനവ്. പത്ത് വർഷത്തിന് ശേഷമാണ് പാർക്കിങ് ഫീസിലെ വർധനവ് എന്നതാണ് ശ്രദ്ധേയം.
*
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
നിരക്ക് വർധനവോടെ തിരക്കേറിയ സമയങ്ങളിൽ ദുബായിലെ ‘പ്രീമിയം’ പാർക്കിംഗ് ഏരിയകളിലെ ഫീ മണിക്കൂറിന് 6 ദിർഹമായിരിക്കും. രാവിലെ 8 മണി മുതല്‍ 10 മണിവരെയും വൈകീട്ട് 4 മുതല്‍ എട്ട് വരേയുമാണ് 6 ദിർഹം. രാവിലെ 10 മുതല്‍ 4 വരേയും വൈകീട്ട് 8 മുതല്‍ 10 വരെ മണിക്കൂറിന് 4 ദിർഹം നല്‍കിയാല്‍ മതിയാകും. അതേസമയം സ്റ്റാന്‍റ്റേർഡ് പാർക്കിങ് സ്പെയില്‍ രാവിലെ 8 മുതല്‍ വൈകീട്ട് 10 വരേയും നാല് ദിർമാണ് നിരക്ക്. വലിയ ഇവന്റുകള്‍ നടക്കുന്ന മേഖലകളിലെ പാർക്കിങ് സോണുകളില്‍ മണിക്കൂറിന് 25 ദിർഹവും ഇടാക്കും.
മെട്രോ സ്റ്റേഷൻ്റെ 500 മീറ്റർ പരിധി, മാർക്കറ്റ്, കൊമേഴ്ഷ്യല്‍ ആക്ടിവിറ്റി സോണ്‍ എന്നിവിടങ്ങളിലും മണിക്കൂറിന് 6 ദിർഹം ഫീസ് നല്‍കണം. ദുബായ് വേൾഡ് ട്രേഡ് സെൻ്റർ പോലുള്ള പ്രധാന പരിപാടികള്‍ നടക്കുന്ന ഇടങ്ങളിലായിരിക്കും മണിക്കൂറിന് 25 ദിർഹം പാർക്കിങ് ഫീസ്. നിരക്ക് വർധനവ് 2025 ഫെബ്രുവരി മുതല്‍ പ്രാബല്യത്തില്‍ വരും.
സാലിക് ടോൾ പ്ലാസകളിലും അടുത്ത വർഷം മുതല്‍ നിരക്ക് വർധനവ് പ്രാബല്യത്തില്‍ വരും. തിരക്കുള്ള സമയങ്ങളിൽ 6 ദിർഹമായിരിക്കും ടോളായി ഈടാക്കുക. അതായത് രാവിലെ ആറ് മുതല്‍ 10 വരേയും വൈകീട്ട് 4 മുതല്‍ 8 വരേയുമാണ് ഉയർന്ന നിരക്ക് നല്‍കേണ്ടത്. രാവിലെ 10 മുതല്‍ 4 വരേയും 8 മുതല്‍ പുലർച്ചെ 1 മണിവരേയും 4 ദിർഹമായിരിക്കും ചാർജ്. എന്നാല്‍ പൊതു അവധി, പ്രധാന പരിപാടികള്‍ നടക്കുന്ന ദിവസങ്ങളില്‍ 6 ദിർഹം തന്നെ നല്‍കേണ്ടി വരും. എന്നാല്‍ രാത്രി 1 മുതല്‍ പുലർച്ചെ 6 വരെ യാതൊരു ഫീസും നല്‍കാതെ ടോള്‍ പ്ലാസ വഴി ഫ്രീയായി സഞ്ചരിക്കാം.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ, ദുബായിലെ താമസക്കാരും സ്ഥാപനങ്ങളും ഉയർന്ന നിരക്കിലുള്ള സ്വീവേജ് താരിഫ് നല്‍കേണ്ടി വരും. നിലവില്‍ പൈസ അടക്കുന്നവർക്കായിരിക്കും നിരക്ക് വർധനവ് ബാധകമാകുക. 2025 ല്‍ ഒരു ഗാലന് 1.5 ഫില്‍സ്, 2026 ല്‍ 2 ഫില്‍സ്, 2027 ല്‍ 2.8 ഫില്‍സ് എന്നിങ്ങനെയായിരിക്കും വർധനവ്.