Lock flight ticket; പ്രവാസികളേ അറിഞ്ഞില്ലേ… വെറും 250 രൂപയ്ക്ക് ഫ്ലൈറ്റ് ടിക്കറ്റ് ലോക്ക് ചെയ്യാം!
ദുബായ്: ഞെട്ടിക്കുന്ന ഓഫർ റേറ്റിൽ ഫെയർ ലോക്ക് സേവനത്തിന് തുടക്കമിട്ട് എയർ ഇന്ത്യ എക്സ്പ്രസ്. അവസാന നിമിഷ യാത്രകളിലെ ഉയർന്ന ടിക്കറ്റ് നിരക്കിൽ നിന്ന് പ്രവാസികൾക്ക് ആശ്വാസം നല്കാൻ വേണ്ടിയാണ് സേവനം ആരംഭിച്ചിരിക്കുന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
നിങ്ങളുടെ യാത്രാ തീയതിക്ക് മുമ്പ് എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റിൽ ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്കിൽ ഫ്ലൈറ്റ് ടിക്കറ്റ് ലോക്ക് ചെയ്യാനാകും. ഈ നിരക്ക് അടുത്ത 7 ദിവസത്തേക്ക് മാറ്റമില്ലാതെ തന്നെ തുടരും. ലോക്ക് ചെയ്യുന്നതിന് വേണ്ടി ലോക്ക് ഫീ ആയി ഡൊമെസ്റ്റിക് ടിക്കറ്റിന് 250 രൂപയും ഇന്റർനാഷണൽ ടിക്കറ്റിന് 500 രൂപയും മാത്രം നൽകിയാൽ മതി. കുറഞ്ഞ നിരക്കിൽ എങ്ങോട്ടും യാത്ര ചെയ്യാൻ അവസരമൊരുക്കുന്നതാണ് ഈ സംവിധാനം. ഇത് പ്രവാസികൾക്ക് വളരെ സഹായകരമായ സർവീസ് ആണ്.
Comments (0)