Malayali Died in UAE അബുദാബി: സന്ദര്‍ശക വിസയില്‍ മക്കളുടെ അടുത്തേക്ക് വന്ന മലയാളി മരിച്ചു. അടൂർ സ്വദേശിനി കണ്ണംകോട് മാടംകുളൻജി പുതുപ്പറമ്പ് വീട്ടിൽ പരേതനായ ഷംസുദ്ധീന്‍റെ ഭാര്യ ലൈല ഷംസ് (67) ആണ് മരിച്ചത്. അബുദാബിയില്‍ വെച്ചാണ് മരിച്ചത്. മക്കൾ: ഷിയാസ്, ഷെമീർ, ഷഹബാസ്. മരുമക്കൾ: സുജി ഷമീർ, ഫെമിൻ ഷിയാസ്. കബറടക്കം പിന്നീട് അടൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ വെച്ച് നടക്കും
