യുഎഇയിലെ വൻ തീപിടിത്തം; 3 ഗോഡൗണുകൾ കത്തിനശിച്ചു

ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ നമ്പർ 1-ൽ വൻ തീപിടുത്തം. മൂന്ന് ഗോഡൗണുകൾ പൂർണ്ണമായും കത്തി നശിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഉടൻ ത്നനെ ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയും സമീപത്തെ ഗോഡൗണുകളിലേക്ക് തീ പടരുന്നത് തടയുകയും ചെയ്തു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

തീപിടിത്തത്തിൻ്റെ കാരണം എന്താണെന്ന് ഉദ്യോഗസ്ഥർ അന്വേഷിച്ചുവരികയാണ്. വെയർഹൗസുകളിലേക്കുള്ള റോഡുകൾ ഷാർജ പൊലീസ് സീൽ ചെയ്തു, അത്യാഹിത വാഹനങ്ങൾ മാത്രം കടന്നുപോകാൻ അനുവദിച്ചു. തീപിടിത്തത്തിന് പിന്നിലെ കാരണം കണ്ടെത്താൻ ഫോറൻസിക് വിദഗ്ധർക്ക് സ്ഥലം കൈമാറും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *