Millionaires on the Move Dubai;കോടീശ്വരന്മാര്‍ കൂട്ടത്തോടെ ഇന്ത്യ വിടുന്നു, ഇഷ്ടകേന്ദ്രം യുഎഇ; കാരണം ഇതൊക്കെ

Millionaires on the Move Dubai; ദുബായ്: ബിസിനസ് രംഗത്ത് വന്‍ കുതിച്ചു ചാട്ടം നടത്തുന്ന യുഎഇയിലേക്ക് 6,700ലധികം കോടീശ്വരന്മാര്‍ ഈ വര്‍ഷം താമസം മാറുമെന്ന് പഠനം. ബിസിനസുകാര്‍ ഉള്‍പ്പെടെ ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ യുഎഇ മറ്റെല്ലാ രാജ്യങ്ങളെയും പിറകിലാക്കി ഈ വര്‍ഷവും ഒന്നാമതെത്തുമെന്ന് ഇതുമായി ബന്ധപ്പെട്ട് ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സ് പുറത്തിറക്കിയ ഹെന്‍ലി പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ റിപ്പോര്‍ട്ട് പറയുന്നു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

മിഡില്‍ ഈസ്റ്റ് മേഖല, റഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള കോടീശ്വരന്‍മാരുടെ സ്ഥിരം ഒഴുക്കിനൊപ്പം ബ്രിട്ടീഷുകാരുള്‍പ്പെടെയുള്ളവരുടെ വന്‍തോതിലുള്ള വരവ്, അതിന്റെ ഏറ്റവും അടുത്ത എതിരാളിയായ യുഎസിനേക്കാള്‍ ഇരട്ടിയോളം കോടീശ്വരന്മാരെ ഈ വര്‍ഷം ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ. 2024-ല്‍ 3,800 കോടീശ്വരന്മാര്‍ പുതുതായി യുഎസ്സില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

സീറോ ഇന്‍കം ടാക്‌സ്, ഗോള്‍ഡന്‍ വിസ, ആഢംബര ജീവിതം, എമിറേറ്റ്സ്, ഫ്ളൈ ദുബായ് തുടങ്ങിയ പ്രാദേശിക വിമാനക്കമ്പനികളുടെ എളുപ്പത്തിലുള്ള കണക്റ്റിവിറ്റി എന്നിവയാണ് യൂറോപ്പില്‍ നിന്നുള്ള കോടീശ്വരന്മാര്‍ യുഎഇയിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവില്‍ കോടീശ്വരന്‍മാരുടെ എണ്ണത്തില്‍
ആഗോളതലത്തില്‍ 14-ാം സ്ഥാനത്തുള്ള യുഎഇയില്‍ 116,500 കോടീശ്വരന്മാരും 308 ശതകോടീശ്വരന്മാരും 20 സഹസ്ര കോടീശ്വരന്മാരുമുണ്ട്. 10 ലക്ഷം ഡോളറോ അതില്‍ കൂടുതലോ നിക്ഷേപ ശേഷിയുള്ളവരെയാണ് ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളായി റിപ്പോര്‍ട്ട് കണക്കാക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version