Ministry of Health; തടി കുറക്കാൻ കുത്തിവെപ്പ്; ഡോക്ടർമാർക്ക് മുന്നറിയിപ്പുമായി യു.എ.ഇ

Ministry of health; ദുബൈ: ടൈപ്പ് ടു പ്രമേഹരോഗികളല്ലാത്ത ആളുകൾ സ്ലിമ്മിംഗ് ഇഞ്ചക്ഷൻ എടുക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി യു.എ.ഇ മിനിസ്ട്രി ഓഫ് ഹെൽത്ത്(MoH) .

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഈ സൂചികൾ ഉപയോഗിക്കുന്ന രോഗികൾക്ക് വയറ്റിലെ പക്ഷാഘാതം, നാഡീ തകരാറുകൾ എന്നിവക്ക് സാധ്യതയുണ്ടെന്ന് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു. ആമാശയ പക്ഷാഘാതം, ഹൃദയ പ്രശ്ങ്ങൾ, ശരീരത്തിന്റെ അസന്തുലിതാവസ്ഥ, തലകറക്കം, കടുത്ത ക്ഷീണം എന്നിവക്കും ഇത് കാരണമാകുമെന്ന് അവർ വിശദീകരിച്ചു. ശരീരഭാരം കുറക്കാനുള്ള കുത്തിവയ്പ്‌പുകളുടെ ഉപയോഗത്തിന് മെഡിക്കൽ മേൽനോട്ടത്തിന്റെ അഭാവം വലിയ അപകടസാധ്യത സൃഷ്ടിക്കുമെന്നാണ് അവർ വ്യക്തമാക്കുന്നത്. അടുത്തിടെ അവക്ക് വലിയ ഡിമാൻഡുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ശരീരഭാരം കുറക്കാനും അനുയോജ്യമായ ഭാരം കൈവരിക്കാനും ആരോഗ്യകരമായ ജീവിതശൈലിയും വ്യായാമവും സ്വീകരിക്കുകയാണ് വേണ്ടത്. അതേ സമയം അത് ക്രമാതീതമായി വർധിച്ചാൽ മെഡിക്കൽ പ്രൊഫഷനുകളുടെ മേൽനോട്ടത്തിൽ ഈ സൂചികൾ സ്വീകരിക്കാം. കൂടാതെ മിക്ക രോഗികളും അവയുടെ ഉപയോഗം നിർത്തുമ്പോൾ നഷ്ടപ്പെട്ട ഭാരം വീണ്ടെടുക്കുന്നു. അവയുടെ തെറ്റായ ഉപയോഗമാണ് കാരണം.ദഹനവ്യവസ്ഥയിലെ ഹോർമോണുകളിലൂടെ ആമാശയത്തിന്റെയും കുടലിന്റെയും ചലനം കുറക്കുക എന്നതാണ് ഈ സൂചികളുടെ പ്രവർത്തനങ്ങളിലൊന്ന് എന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടി.

https://www.pravasiinformation.com/kuwait-law-38

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top