Ministry of Ummraha; ഹജ്ജ് സീസണിന് ശേഷം പുതിയ ഉംറ സീസണ് തുടക്കം. ആദ്യത്തെ വിസ ഇഷ്യൂ ചെയ്തെന്ന് ഹജ്ജ്- ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ അറിയിച്ചു. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണിതെന്ന് ലോകമെമ്പാടുമുള്ള ഉംറ തീർഥാടകരെയും മദീന സന്ദർശകരെയും സ്വാഗതം ചെയ്തുകൊണ്ട് ഹജ്ജ് മന്ത്രി ‘എക്സി’ൽ ട്വീറ്റ് ചെയ്തു. പതിവുപോലെ ഹജ്ജ് സീസൺ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഉംറ തീർഥാടകരെ സ്വീകരിക്കുന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
തീർഥാടകരെ സേവിക്കുന്നതിനും അവരുടെ അനുഷ്ഠാനങ്ങൾ സുഗമമാക്കുന്നതിനും എല്ലാവിധ മാനുഷിക സാങ്കേതിക സംവിധാനങ്ങളുടെയും ഫീൽഡ് പ്രോഗ്രാമുകളുടെും ഒരുക്കം പൂർത്തിയായിട്ടുണ്ട്. സൽമാൻ രാജാവിൻറെയും കിരീടാവകാശിയുടെയും നിർദേശം ഉൾക്കൊണ്ട് കൂടുതൽ തീർഥാടകരെ സ്വീകരിക്കുന്നതിനും അവരുടെ വരവ് സുഗമമാക്കുന്നതിനും ആവശ്യങ്ങൾ നിറവേറ്റുന്നതിനും തീർഥാടകരുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനും പുതിയ പദ്ധതികളാണ് ഒരോ വർഷവും ഹജ്ജ് മന്ത്രാലയം നടപ്പാക്കിവരുന്നത്. ഉംറ തീർഥാടകർക്ക് മികച്ച അനുഭവം സൃഷ്ടിക്കുക ലക്ഷ്യമിട്ടാണിത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6
അതേസമയം ഹജ്ജിനിടെ ഇത്തവണ സൗദിയിൽ 1301 പേരാണ് മരിച്ചതെന്ന് സൗദി ഹജ്ജ് മന്ത്രി ഫഹദ് അൽ ജലാജിൽ അറിയിച്ചു. മരിച്ചവരിൽ 83 ശതമാനം പേരും കൃത്യമായ രേഖകളില്ലാതെയും നിയമവിധേയമല്ലാതെയും ഹജ്ജിനെത്തിയവരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രേഖകളില്ലാത്തതിനാൽ തന്നെ തീർത്ഥാടകർക്കായി ഒരുക്കിയ ടെന്‍റുകള്‍ ഉൾപ്പെയുള്ള സൗകര്യങ്ങളിലേക്ക് കടക്കാതെ ഹജ്ജ് കർമ്മങ്ങൾ നിർവഹിച്ചതാണ് ഇവരെ അപകടത്തിലാക്കിയത്. അറഫ ദിനത്തിൽ ഉൾപ്പടെയുണ്ടായ കടുത്ത ചൂടും വെയിലും നേരിട്ടേറ്റതും കടുത്ത ചൂടിൽ ദീർഘദൂരം നടന്നതും ആണ് മിക്കവരുടെയും മരണത്തിന് ഇടയാക്കിയത്.
ഇങ്ങനെ ഹജ്ജിനെത്തുന്നവർ നിയമ നടപടികളിൽ പെടാതിരിക്കാൻ ഔദ്യോഗിക സൗകര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നതാണ് പതിവ്.പ്രായമേറിയവരും ഗുരുതര രോഗമുള്ളവരുമാണ് മരിച്ചവരുടെ കണക്കിൽ ഏറ്റവും കൂടുതലുള്ളത്. മൃതദേഹങ്ങൾ തിരിച്ചറിയുന്നതുൾപ്പടെ നടപടികൾ പൂർത്തീകരിച്ചതായി അധികൃതർ വ്യക്തമാക്കി. 68 ഇന്ത്യക്കാർ മരിച്ചതായി ഇന്ത്യൻ അധികൃതർ നേരത്തെ പ്രതികരിച്ചിരുന്നു.