
monkey pox:2025 ലെ ആദ്യത്തെ മങ്കി പോക്സ് കേസ് : സ്ഥിരീകരിച്ചത് ദുബായിൽ നിന്നെത്തിയ ബെംഗളൂരു സ്വദേശിയ്ക്ക്
monkey pox ;ബെംഗളൂരുവിൽ 2025 ലെ ആദ്യത്തെ കേസ് മങ്കി പോക്സ് സ്ഥിരീകരിച്ചു. ഈയിടെ ദുബായ് സന്ദർശിച്ച ബെംഗളൂരു സ്വദേശിയായ 40കാരനാണ് മങ്കി പോക്സ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇദ്ദേഹം ഇപ്പോൾ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് അധികൃതർ ഉറപ്പുനൽകി.
Comments (0)