One zone international:ഷാര്‍ജ: കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ഷോപ്പിങ് അനുഭവങ്ങളൊരുക്കി വണ്‍ സോണ്‍ ഇന്റര്‍നാഷനലിന്റെ റീട്ടെയില്‍ ഷോപ്പ് ഷാര്‍ജയില്‍ തുടങ്ങി. ഫാഷന്‍ ആക്‌സസ്സറീസ്, ഫാന്‍സി ഉത്പന്നങ്ങള്‍, ഗിഫ്റ്റ്‌സ്, ജ്വല്ലറി ഐറ്റങ്ങള്‍, ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി പ്രൊഡക്റ്റ്‌സ്, മൊബൈല്‍/ലൈപ്‌ടോപ്പ് ആക്‌സസറീസ്, കിച്ചന്‍ സാധനങ്ങള്‍, സെറാമിക് വെയര്‍, ടോയ്‌സുകള്‍,കോസ്‌മെറ്റിക്‌സ്, വിദ്യാര്‍ഥികള്‍ക്കാവശ്യമായ സാധനങ്ങള്‍ തുടങ്ങിയ 8000ത്തിലധികം വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെ കമനീയ ശേഖരമാണ് ഇവിടെ ഒരുക്കിയത്. മൂന്നരദിര്‍ഹം മുതല്‍ ആണ് ഇതിന്റെ വില.

കുട്ടികളുടെ ടോയ്‌സ് അടക്കമുള്ളവയ്ക്ക് 50 ശതമാനത്തിലേറെ വിലക്കിഴിവ് ആണ് കമ്പനി ഓഫര്‍ ചെയ്യുന്നത്. പുതുതായി ഏര്‍പ്പെടുത്തിയ ‘ക്രേസി പ്രൈസ് സോണില്‍ 4.99 ദിര്‍ഹം, 9.99 ദിര്‍ഹം തുടങ്ങിയ വിലകളില്‍ കുട്ടികളുടെ ഡ്രസ് ഐറ്റങ്ങളും ലഭ്യമാണ്. കുറഞ്ഞ വിലയില്‍ ഷോപ്പിംഗ് അനുഭവമൊരുക്കുകയെന്നതാണ് വണ്‍ സോണ്‍ ഇന്റര്‍നാഷനല്‍ റീട്ടെയ്ല്‍ ചെയിനിന്റെ ലേബല്‍.
കഴിഞ്ഞദിവസമാണ് ഷാര്‍ജയിലെ സഹാറ സെന്ററില്‍ വണ്‍ സോണ്‍ ഇന്റര്‍നാഷനലിന്റെ റീട്ടെയില്‍ ഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചത്. കൊറിയന്‍ ഡിസൈനിലാണ് ഷോറൂമിന്റെ നിര്‍മാണം. നിലവില്‍ ദുബായിലെ അല്‍ഗുറൈര്‍ മാള്‍, മദീന മാള്‍, അബൂദബി ഡെല്‍മ മാള്‍, അല്‍വാദ മാല്‍, അല്‍ ഐന്‍ ബറാറി മാള്‍ എന്നിവിടങ്ങളില്‍ വണ്‍ സോണിന് ഷോറൂമുകളുണ്ട്.
ജിസിസി രാജ്യങ്ങളിലേക്കുകൂടി ഫ്രാഞ്ചൈസി മോഡലില്‍ വണ്‍ സോണ്‍ കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഷാര്‍ജയിലെ ഷോപ്പ്. ജിസിസിയിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഖത്തര്‍, സഊദി അറേബ്യ എന്നിവിടങ്ങളിലും വണ്‍ സോണ്‍ ഇന്റര്‍നാഷനല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ ഷിനാസ് ഷിനാസ് പറഞ്ഞു. ഷോപ്പിംഗ് ശ്യംഖലയാണ് ലക്ഷ്യമിടുന്നതെന്നും കൂടുതല്‍ ഫ്രാഞ്ചൈസികളെ ക്ഷണിക്കുമെന്നും അദ്ദേഹം അറിയിച്ചു.