ബീച്ചിൽ പോകുമ്പോൾ ബിക്ക്നി ധരിക്കണം: മറ്റാരും ഭാര്യയെ ആ വേഷത്തിൽ കാണാതിരിക്കാൻ 400 കോടി രൂപയുെടെ ദ്വീപ് വാങ്ങി ഭർത്താവ്

ഭാര്യയുടെ ബീച്ച് സന്ദർശനത്തിന് സ്വകാര്യതയൊരുക്കാൻ ഒരു സ്വകാര്യദ്വീപ് തന്നെ വാങ്ങി നൽകി ഭർത്താവ്. ഏകദേശം 400 കോടി രൂപ വില വരുന്ന ദ്വീപാണ് ഭാര്യക്കായി വാങ്ങിയത്. സമൂഹ മാധ്യമങ്ങളിലൂടെ ഇരുപത്തിയാറുകാരിയായ സൂദി അൽ നാദക് എന്ന യുവതിയാണ് ഇക്കാര്യം പങ്കുവെച്ചത്. സമ്പന്നനായ ഭർത്താവ് തനിക്ക് സ്വകാര്യദ്വീപ് സമ്മാനിച്ചുവെന്നാണ് നാദക് പറഞ്ഞത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

ദ്വീപിന്റെ വീഡിയോയും യുവതി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നു. പോസ്റ്റിന് താഴെ നിരവധി പേരാണ് കമൻ്റ് ചെയ്ത് കൊണ്ട് രം​ഗത്ത് വന്നത്. “നിങ്ങൾ ബിക്കിനി ധരിക്കാൻ ആഗ്രഹിച്ചു നിങ്ങളുടെ ലക്ഷപ്രഭുവായ ഭർത്താവ് നിങ്ങൾക്കൊരു ദ്വീപ് വാങ്ങിത്തന്നു”, എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച നിക്ഷേപം എന്നുകൂടി സൗദി കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

യുകെയിൽ നിന്നുള്ള സൂദിയും ദുബായിലെ ബിസിനസ്സുകാരനായ ജമാൽ അൽ നാദക്കും വിവാഹിതരായത് മൂന്ന് വർഷം മുമ്പാണ്. ദുബായിലെ വിദ്യാഭ്യാസകാലത്താണ് ഇരുവരും കണ്ടുമുട്ടിയത്. ഒരു സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് സൂദി. തന്റെ സ്വകാര്യജീവിതത്തിൽ നിന്നുള്ള വിശേഷങ്ങൾ സൂദി സാമൂഹികമാധ്യമത്തിലൂടെ പങ്കുവെക്കാറുണ്ട്.

സൂദിയ്ക്ക് സമ്മാനമായി ഒരു മില്യൺ ഡോളർ (എട്ടുകോടിയിലേറെ രൂപ) വിലമതിക്കുന്ന വജ്രമോതിരവും രണ്ട് മില്യൺ ഡോളർ ( ഏകദേശം 16 കോടിയിലേറെ രൂപ) വിലവരുന്ന ആർട്ട് വർക്കും ജമാൽ സമ്മാനിച്ചതിന്റെ വിവരം സൂദി നേരത്തെ പങ്കുവെച്ചിരുന്നു. ദ്വീപിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സൂദി പങ്കുവെച്ചിട്ടില്ല. ഏഷ്യയിലാണെന്നും 50 മില്യൺ ഡോളർ (ഏകദേശം 400 കോടി രൂപ) വിലനൽകിയെന്നും സൂദി പോസ്റ്റിൽ സൂചിപ്പിച്ചിരിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top