Muthoot exchange; മുത്തൂറ്റ് എക്സ്‌ചേഞ്ചിൻ്റെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്: കാരണം ഇതാണ്
യുഎഇയിലെ പ്രധാന മണി എക്സേഞ്ച് സ്ഥാപനമായ മുത്തൂറ്റ് എക്സേഞ്ചിൻ്റെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്. മുത്തൂറ്റ് എക്സേഞ്ചിനെ സെൻട്രൽ ബാങ്ക് രജിസ്റ്ററിൽ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
2018 ലെ ഡിക്രറ്റൽ ഫെഡറൽ നിയമ നമ്പർ (14) ആർട്ടിക്കിൾ 137 (1) പ്രകാരമാണ് ലൈസൻസ് റദ്ദാക്കിയ തീരുമാനം. സെൻട്രൽ ബാങ്ക് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ചട്ടലംഘനം കണ്ടെത്തിയത്.
ചട്ടപ്രകാരം വേണ്ട പണമടച്ചുള്ള മൂലധനവും ഇക്വിറ്റിയും നിലനിർത്തുന്നതിൽ മുത്തൂറ്റ് എക്സ്ചേഞ്ച് പരാജയപ്പെട്ടുവെന്ന് യുഎഇ സെൻട്രൽ ബാങ്കിൽ പരിശോധനയിൽ കണ്ടെത്തിയത്. ഇതോടെയാണ് ലൈസൻസ് റദ്ദാക്കിയത്.
എല്ലാ എക്‌സ്‌ചേഞ്ച് ഹൗസുകളും അവയുടെ ഉടമകളും ജീവനക്കാരും രാജ്യത്തിൻ്റെ സാമ്പത്തിക വ്യവസ്ഥയുടെ സുതാര്യതയും സമഗ്രതയും സംരക്ഷിക്കുന്നതിനായി യുഎഇ സെൻട്രൽ ബാങ്ക് സ്വീകരിച്ച യുഎഇയിലെ നിയമങ്ങളും ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
Comments (0)