National Open Schooling; നാ​ഷ​ന​ൽ ഓ​പ​ൺ സ്കൂ​ളി​ങ്​; പ്ര​വാ​സി​ക​ൾ​ക്ക്​ ക​ഴു​ത്ത​റ​പ്പ​ൻ ഫീ​സ്​: ഫീ​സി​നേ​ക്കാ​ൾ ലാ​ഭം വി​മാ​ന ടി​ക്ക​റ്റ്!

National Open Schooling; പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് ക​ഴു​ത്ത​റ​പ്പ​ൻ ഫീ​സ് ഈ​ടാ​ക്കി കേ​ന്ദ്ര സ​ർ​ക്കാ​റി​ന് കീ​ഴി​ലെ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​പ​ൺ സ്കൂ​ളി​ങ് (എ​ൻ.​ഒ.​ഐ.​എ​സ്). സെ​ക്ക​ൻ​ഡ​റി ത​ല തു​ല്യ​ത പ​രീ​ക്ഷ എ​ഴു​താ​ൻ​ 1800 രൂ​പ​യു​ടെ പ​രീ​ക്ഷ ഫീ​സി​ന് പ​ക​രം ഗ​ൾ​ഫി​ലെ പ​ഠി​താ​ക്ക​ളി​ൽ നി​ന്ന് ഈ​ടാ​ക്കു​ന്ന​ത് ഏ​താ​ണ്ട്​ 70,000 രൂ​പ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ 80,000 രൂ​പ​യാ​ണ്​ ഫീ​സ്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

തു​ട​ർ​പ​ഠ​ന​ത്തി​ന്​ ശ്ര​മി​ക്കു​ന്ന ഗ​ൾ​ഫ് പ്ര​വാ​സി​ക​ളെ ഫീ​സി​ലെ ഈ ​അ​ന്ത​രം വ​ൻ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​പ​ൺ സ്കൂ​ളി​ങ്ങി​ന്‍റെ വെ​ബ്സൈ​റ്റി​ലാ​ണ്​​ പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ർ പ​ഠ​ന​ത്തി​ന്​ ന​ൽ​കേ​ണ്ട ഫീ​സ്​ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​ത്​​.

ഡോ​ള​ർ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ ഗ​ൾ​ഫി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫീ​സ്​ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ച് വി​ഷ​യ​ങ്ങ​ൾ പ​ഠി​ച്ച് പ​ത്താം ക്ലാ​സി​ന്‍റെ തു​ല്യ​ത പ​രീ​ക്ഷ​യെ​ഴു​താ​ൻ നാ​ട്ടി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് ഓ​പ​ൺ സ്കൂ​ൾ ഈ​ടാ​ക്കു​ന്ന​ത് 1800 രൂ​പ​മാ​ത്ര​മാ​ണ്. എ​ന്നാ​ൽ, ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ​നി​ന്ന് ഇ​തേ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ ന​ൽ​കേ​ണ്ട ഫീ​സ് 840 ഡോ​ള​ർ അ​ഥ​വാ 70,000 രൂ​പ​യി​ലേ​റെ​യാ​ണ്.

38 മ​ട​ങ്ങ് ഉ​യ​ർ​ന്ന തു​ക​യാ​ണ് ഗ​ൾ​ഫി​ലെ പ​ഠി​താ​ക്ക​ളി​ൽ​നി​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ഈ​ടാ​ക്കു​ന്ന​ത്. പ​ല കാ​ര​ണ​ങ്ങ​ളാ​ൽ പ​ഠ​നം മു​ട​ങ്ങി പ്ര​വാ​സ​ത്തി​ലേ​ക്ക് എ​ത്തി​യ സാ​ധാ​ര​ണ​ക്കാ​രാ​ണ് തു​ട​ർ​പ​ഠ​നം എ​ന്ന സ്വ​പ്ന​വു​മാ​യി നാ​ഷ​ന​ൽ ഓ​പ​ൺ സ്കൂ​ളി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക്​ വ​ൻ തി​രി​ച്ച​ടി​യാ​ണ്​ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ന്ന്​ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​ൻ അ​ഹ​മ്മ​ദ് ഷെ​റീ​ൻ പ​റ​ഞ്ഞു.

ഫീ​സി​ലെ ഈ ​അ​ന്ത​രം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​ർ ക​ഴി​ഞ്ഞ​ദി​വ​സം ദു​ബൈ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ സ​തീ​ഷ് കു​മാ​ർ ശി​വ​ന് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഉ​യ​ർ​ന്ന ഫീ​സി​നേ​ക്കാ​ൾ ലാ​ഭം നാ​ട്ടി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റാ​ണ് എ​ന്ന​തി​നാ​ൽ അ​വ​ധി​യെ​ടു​ത്ത് നാ​ട്ടി​ൽ പോ​യി പ​രീ​ക്ഷ​യെ​ഴു​തേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ഗ​ൾ​ഫി​ലെ പ​ഠി​താ​ക്ക​ളെ​ന്ന് ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ ഇ​ർ​ഫാ​ദ് പ​റ​ഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top