
Urgent Money In Uae Know Your Options;യുഎഇയിൽ പെട്ടെന്ന് പണം ആവശ്യമെങ്കിൽ എന്ത് ചെയ്യാം; മുന്നിലുള്ള നാല് വഴികൾ ഇവയാണ്
Urgent Money In Uae Know Your Options;പ്രതീക്ഷിക്കാത്ത സമയങ്ങളിൽ ജീവിതം പ്രതിസന്ധിയിലായേക്കാം. അതിന്റെ പ്രധാന കാരണം പണം ആണ്. പെട്ടെന്ന് എത്തുന്ന ചെലവുകൾ പലപ്പോഴും ആ മാസത്തെ ബജറ്റ് തെറ്റുന്നതിന് കാരണമാകും.

പ്രവാസികളെ സംബന്ധിച്ച് നാട്ടിലേക്ക് മാസം പണം അയക്കുന്നത് മാത്രമല്ല, കുടുംബത്തിൽ എന്തെങ്കിലും അടിയന്തര സാഹചര്യം എത്തിയാൽ സാലറിക്ക് പുറമെ പണം കണ്ടെത്തേണ്ട അവസ്ഥയുണ്ട്. ലഭിക്കുന്ന പണത്തിന് അനുസരിച്ചാണ് ചെലവ് കണക്കൂട്ടുന്നത് എങ്കിലും പലപ്പോഴും താളം പിഴക്കും.അടിയന്തരമായി ദുബായിൽ പണം ആവശ്യമുണ്ടെങ്കിൽ പണം ലഭിക്കുന്നതിന് നിരവധി വഴികളുണ്ടെന്നതാണ് സത്യം. ഈ വഴികൾ ഒരോന്നും തെരഞ്ഞെടുക്കുമ്പോൾ ഗുണം പോലെ തന്നെ ദേശങ്ങളും ഉണ്ട്. എത്ര പണം ആവശ്യമാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കടം വാങ്ങാൻ തിരക്കുകൂട്ടുന്നതിനു മുമ്പ്, നമ്മുടെ സാമ്പത്തിക സ്ഥിതി വിലയിരുത്തണം.
പണം കടം വാങ്ങാൻ തീരുമാനിക്കുമ്പോൾ പരിഗണിക്കേണ്ട പ്രധാനപ്പെട്ട കാര്യം കുറഞ്ഞ അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും പണം വാങ്ങുക എന്നതാണ്. വായ്പ നൽകുന്നവരുമായി ചർച്ച നടത്തുക എന്നതാണ് ഒന്നാമത്തെ മാർഗം, താൽക്കാലിക ആശ്വാസ ഓപ്ഷനുകളായി ഇതിനെ കാണാം. വളരെ അടുത്ത സുഹൃത്തുക്കളോടെ, ബന്ധുക്കളോടോ പണം കടം വാങ്ങാവുന്നതാണ്.
കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പ പരിഗണിക്കുക എന്നതാണ് രണ്ടാമത്തെ മുന്നിലുള്ള മാർഗം:
ബാങ്കുകൾ കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. വ്യക്തിഗത വായ്പകൾ ആണ് ഇതിൽ പ്രധാനപ്പെട്ടത്. പണം ലഭിക്കുന്നതിനുള്ള വലിയ പ്രശ്നങ്ങളില്ലാത്ത ഒരു മാർഗമായി ഇതിനെ കാണാം. കുടിശികകൾ കൃത്യമായി തിരിച്ചടക്കാൻ സാധിക്കുമെങ്കിൽ പണം എടുക്കാൻ പറ്റിയ ഒരു മാർഗമാണിത്.
കുറഞ്ഞ അപകടസാധ്യതയുള്ള ഓപ്ഷനുകൾ പര്യാപ്തമല്ലെങ്കിൽ പെട്ടെന്ന് പണം ലഭിക്കുന്നതിന് മറ്റു മാർഗങ്ങൾ നോക്കാവുന്നതാണ്. അതിൽ ഒന്നാണ് ശമ്പള അഡ്വാൻസുകൾ വാങ്ങുക എന്നത്. പല കമ്പനികളും തൊഴിലാളികൾക്ക് ശമ്പളം മുൻകൂട്ടി വാങ്ങാനുള്ള സൗകര്യം ചെയ്തു കൊടുക്കുന്നുണ്ട്. മുഴുവൻ ശമ്പളവും മുൻകൂട്ടി ലഭിക്കില്ല. ശമ്പളത്തിന്റെ പകുതി ഭാഗം നേരത്തെ വാങ്ങുന്നതിന് ബുദ്ധിമുട്ടില്ല. എന്നാൽ അടുത്ത ശമ്പളം വരുമ്പോൾ ഇത് വലിയ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിൽ വാങ്ങരുത്. ശ്രദ്ധാപൂർവ്വം കാര്യങ്ങൾ കെെകാര്യം ചെയ്യണം. മുന്നാമത്തെ മാർഗമായി പരിഗണിക്കാവുന്നത് സ്വന്തമായി വീട് ഉണ്ടെങ്കിൽ അത് ഈട് നൽകി ബാങ്കിൽ നിന്നും വായ്പ എടുക്കുക എന്നതാണ്. കുറഞ്ഞ പലിശ നിരക്കുകൾ ആണ് ഇത്തരം വാട്പകൾക്ക് യുഎഇ ബാങ്ക് നൽകുന്നത്.
മറ്റെല്ലാ മാർഗങ്ങളും പരാജയപ്പെടുമ്പോൾ മാത്രമേ നമ്മൾ ഉയർന്ന അപകടസാധ്യതയുള്ള ഓപ്ഷനുകൾ തേടിപോകാവൂ. പണം പെട്ടെന്ന് സ്വന്തമാക്കാൻ സാധിക്കും എന്നത് ഗുണം ആണ്. പക്ഷേ ഇത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നത്. പ്രധാനപ്പെട്ട രണ്ട് മാർഗങ്ങൾ ആണ് നമുക്ക് മുന്നിലുള്ളത്. ഒന്നാമത്തേതായി പിഫിൽ നിന്നും പണം പിൻവലിക്കുന്ന രീതി പരീക്ഷിക്കാം. എന്നാൽ ഇത് ഒരു പെട്ടെന്നുള്ള പരിഹാരമായി തോന്നുമെങ്കിലും ഭാവിയിലെ സമ്പാദ്യത്തെ ദോഷകരമായി ബാധിക്കും. ഇത്തരത്തിലുള്ള പിൻവലിക്കൽ ഭാവിയിലേക്കുള്ള നമ്മുടെ സേവിങ്ങ്സിനെ ബാധിക്കും. മാത്രമല്ല ഭാവിയിൽ പിഫ് തുക വെച്ച് കമ്പനിയിൽ നിന്നും വായ്പ എടുക്കാനുള്ള സാധ്യതയും മങ്ങും. രണ്ടാമത്തെ മാർഗം ക്രെഡിറ്റ് കാർഡ് ക്യാഷ് അഡ്വാൻസുകൾ സ്വന്തമാക്കുക എന്നതാണ് . പക്ഷേ പലപ്പോഴും ഉയർന്ന ഫീസുകളും പലിശ നിരക്കുകളും ആണ് ഇവർ ആവശ്യപ്പെടുക. ഇത് പിന്നീട് വലിയ സാമ്പത്തിക ബുദ്ധിമുട്ടായി മാറും.
സാമ്പത്തിക അടിയന്തരാവസ്ഥകൾ നമ്മളെ എപ്പോഴും സമ്മർദരാക്കാം, എന്നാൽ വ്യക്തമായ ഒരു തന്ത്രം ഇതിന് വേണ്ടി കണ്ടെത്തിയാൽ അവ കൂടുതൽ ആത്മവിശ്വാസത്തോടെ നമ്മുടെ വരവിന് അനുസരിച്ച് ചെലവിന്റെ നിയന്ത്രിക്കാൻ സാധിക്കും. കഴിയുമെങ്കിൽ ശമ്പളത്തിൽ നിന്നും സോവിങ്ങ്സിനോടൊപ്പം ഭാവിയിലെ അപ്രതീക്ഷിത ചെലവുകൾക്കായി ഒരു തുക മാറ്റിവെക്കുന്നതാണ്. കുടുംബത്തിന് വേണ്ടി ഒരു ഇൻഷൂറൻസ് കൂടി എടുക്കുകയാണെങ്കിൽ അപ്രതീക്ഷിത ആശുപത്രി ചെലവുകൾ ഒരു പരിതിവരെ കുറക്കാൻ സാധിക്കും.

Comments (0)