
യുഎഇയിൽ ഹെവി വാഹനങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ
ഹെവി വാഹനങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അബുദാബി. ചരക്ക് ട്രക്കുകൾ, ടാങ്കറുകൾ, നിർമാണപ്രവൃത്തികൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവയുൾപ്പടെയുള്ള ഹെവി വാഹനങ്ങള്‍ക്കാണ് പുതിയ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയത്. ഹെവി വാഹനങ്ങളുടെ ഗതാഗത സമയത്തിലാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.

തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 8 – 10 മണി വരെയും ഉച്ചയ്ക്ക് 2 – വൈകിട്ട് 4 മണി വരെയുമാണ് ഹെവി വാഹനങ്ങൾക്ക് നഗരത്തിലെ റോഡുകളിൽ വിലക്കേർപ്പെടുത്തിയത്. വെള്ളിയാഴ്ചകളിൽ മറ്റ് പ്രവൃത്തി ദിവസങ്ങളിലേത് പോലെ സമയങ്ങളിലും അധികമായി വൈകുന്നേരം 8 – രാത്രി 1 മണി വരെയും നിരോധനമുണ്ട്.
റമദാനിൽ അബുദാബിയിലെ റോഡുകളിലെ ഗതാഗതം സുഗമമാക്കുന്നതിനായാണ് ഇത്തരമൊരു നീക്കം. തിരക്കേറിയ സമയങ്ങളിൽ ഭാര വാഹനങ്ങളും ചെറിയ മറ്റ് വാഹനങ്ങളും ഒരുപോലെ നിരത്തിലിറങ്ങുമ്പോഴുള്ള ഗതാഗതക്കുരുക്കും അപകടങ്ങളും കുറക്കാനാണ് ഈ നിയന്ത്രണങ്ങൾ.
Comments (0)