Posted By Nazia Staff Editor Posted On

New tax law in uae; പ്രവാസികളെ ശ്രദ്ധിക്കൂ; യുഎഇയിൽ പുതിയ നികുതി നിയമങ്ങൾ പ്രഖ്യാപിച്ചു

New tax law in uae; അബുദാബി: കൂടുതൽ ആഭ്യന്തര, വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി കോർപ്പറേറ്റ് നികുതി നിയമങ്ങളിൽ പ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് യുഎഇ ധനകാര്യ മന്ത്രാലയം.

ഇതോടൊപ്പം പ്രവാസി നിക്ഷേപകർ നികുതിക്ക് വിധേയരാകുന്ന സാഹചര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. 2023ലെ മുൻ കാബിനറ്റിലെ 56-ാം തീരുമാനത്തിൽ മാറ്റം വരുത്തിക്കൊണ്ടാണ് പുതിയ നിയമം. ലഘൂകരിക്കുന്നതിനും സുതാര്യത വർദ്ധിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് പുതിയ നീക്കമെന്നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

പുതിയ നിയമപ്രകാരം, രാജ്യത്ത് താമസിക്കുന്ന വിദേശ വ്യക്തിക്കോ കമ്പനിക്കോ ഒരു ക്വാളിഫൈയിംഗ് ഇൻവസ്റ്റ്‌മെന്റ് ഫണ്ടിലോ (QIF), റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റിലോ (REIT) നിക്ഷേപമുണ്ടെങ്കിൽ അവർ നികുതിക്ക് വിധേയമാകുമെന്നാണ് പുതിയ തീരുമാനം വ്യക്തമാകുന്നത്.

മുൻ നിയമപ്രകാരം, രാജ്യത്ത് നിക്ഷേപം നടത്തിയിട്ടുള്ളവരിൽ നിന്ന് കോർപ്പറേറ്റ് നികുതി ഈടാക്കിയിരുന്നു. പുതിയ നിയമപ്രകാരം, സാമ്പത്തിക വർഷം അവസാനിക്കുന്നതിന് ഒമ്പത് മാസം മുമ്പ് ക്വാളിഫൈയിംഗ് ഇൻവസ്റ്റ്‌മെന്റ് ഫണ്ടിന്റെ 80 ശതമാനവും വിതരണം ചെയ്യണം. ഇത് വൈകുകയാണെങ്കിൽ നിശ്ചിത തീയതി മുതലുള്ള പലിശ ഈടാക്കുന്നതാണ്.

സുതാര്യവും മത്സരപരവുമായ നികുതി അന്തരീക്ഷം വളർത്തിയെടുക്കുക എന്ന രാജ്യത്തിന്റെ ലക്ഷ്യത്തെ പിന്തുണയ്‌ക്കുന്നതിനൊപ്പം വിദേശ നിക്ഷേപകർക്കുള്ള ബുദ്ധിമുട്ടുകൾ ലഘൂകരിക്കുക എന്നതുമാണ് പുതിയ തീരുമാനത്തിന്റെ ഉദ്ദേശമെന്നും മന്ത്രാലയം പറഞ്ഞു. ജനുവരിയിൽ പ്രാബല്യത്തിൽ വരുന്ന വലിയ ബഹുരാഷ്ട്ര കമ്പനികൾക്ക് 15 ശതമാനം മിനിമം ടോപ്പ്-അപ്പ് നികുതി നടപ്പിലാക്കുമെന്ന് യുഎഇ ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *