Parking Fees Dubai അബുദാബി: ദുബായിലെ ചില പ്രദേശങ്ങളിൽ പുതിയ വേരിയബിൾ പാർക്കിങ് ഫീസ് ബാധകമാകുമെന്ന് പാർക്കിൻ ബുധനാഴ്ച അറിയിച്ചു. പബ്ലിക് പാർക്കിങ് ഓപ്പറേറ്റർ, ഇവൻ്റ് ഏരിയകൾക്ക് സമീപമുള്ള ഇവൻ്റുകളിൽ മണിക്കൂറിന് 25 ദിർഹം ഫീസാണ് പ്രഖ്യാപിച്ചത്. ഈ പുതുക്കിയ താരിഫ് ഫെബ്രുവരി 17 മുതൽ പ്രാബല്യത്തിൽ വരും. എക്‌സില്‍ പങ്കുവെച്ച ഒരു ട്വീറ്റിൽ, “നിങ്ങൾ ഒരു ഇവൻ്റ് സോണിലേക്ക് പോകുകയാണെങ്കിൽ പൊതുഗതാഗതം” ശുപാർശ ചെയ്യുന്നു.

ദുബായ് വേൾഡ് ട്രേഡ് സെൻ്ററിന് ചുറ്റുമുള്ള പ്രദേശത്തെ ‘ഗ്രാൻഡ് ഇവൻ്റ് സോൺ’ എന്നാണത്. ഈ മാസം ആദ്യം, ദുബായിലെ പൊതുപാർക്കിങ് സൗകര്യങ്ങളുടെ ഏറ്റവും വലിയ ഓപ്പറേറ്റർ സോൺ എഫ് ഏരിയകളിലുടനീളം പാർക്കിങ് താരിഫ് വർധിപ്പിച്ചതായി അറിയിച്ചു. ഫെബ്രുവരി ഒന്നിന് നടപ്പാക്കിയ പുതിയ ഫീസ് എല്ലാ സോൺ എഫ് പാർക്കിങ് സ്ലോട്ടുകൾക്കും ബാധകമാണ്. അൽ സുഫൂഹ് 2, ദി നോളജ് വില്ലേജ്, ദുബായ് മീഡിയ സിറ്റി, ദുബായ് ഇൻ്റർനെറ്റ് സിറ്റി തുടങ്ങിയ പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു.