New year celebration in dubai:പുതുവത്സരാഘോഷം ഗംഭീരമാക്കാം : ദുബായിലെ ഗതാഗത – പാർക്കിങ് സൗകര്യങ്ങൾ എങ്ങനെ? അറിയാം…

New year celebration in dubai:ദുബായ്: പുതുവത്സരം ആഘോഷിക്കുന്നതിനായി ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നെത്തുന്ന സന്ദര്‍ശകര്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് ആളുകളെത്തുന്ന ദുബായില്‍ താമസക്കാരുടെയും സന്ദര്‍ശകരുടെയും യാത്ര എളുപ്പമാക്കുന്നതിനായി വുിപുലമായ സൗകര്യങ്ങളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി പരമാവധി പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ദുബായ് മെട്രോ, ട്രാം, ബസുകള്‍, ഫെറികള്‍ എന്നിവയുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിച്ചിട്ടുണ്ട്. ദുബായ് മെട്രോയും ട്രാമും 43 മണിക്കൂര്‍ തുടര്‍ച്ചയായി ഓടും. മെട്രോ ഡിസംബര്‍ 31ന് രാവിലെ 5 മണിക്ക് സര്‍വീസ് ആരംഭിച്ച് ജനുവരി 1 അര്‍ധരാത്രി വരെ ഇടതടവില്ലാതെ പ്രവര്‍ത്തിക്കും. ദുബായ് ട്രാം ഡിസംബര്‍ 31ന് രാവിലെ 6 മുതല്‍ ജനുവരി 2 പുലര്‍ച്ചെ 1വരെ സര്‍വീസ് നടത്തും.

പുതുവത്സരാഘോഷം: ദുബായിലെ ഗതാഗത – പാർക്കിങ് സൗകര്യങ്ങളെക്കുറിച്ചറിയാം

പുതുവത്സര അവധിക്ക് 2025 ജനുവരി 1 ബുധനാഴ്ച എല്ലാ പൊതു പാര്‍ക്കിങ് ഏരിയകളും സൗജന്യമായിരിക്കും. എന്നാല്‍ ബഹുനില പാര്‍ക്കിങ് സംവിധാനങ്ങളില്‍ ഫീസ് നല്‍കേണ്ടിവരും. പൊതു പാര്‍ക്കിങ് ഇടങ്ങളിലെ പണമടച്ചുള്ള പാര്‍ക്കിങ് 2025 ജനുവരി 2 വ്യാഴാഴ്ച പുനരാരംഭിക്കും. പുതുവത്സര അവധിക്ക് 2025 ജനുവരി 1 ബുധനാഴ്ച കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതല്ലെന്ന് ആര്‍ടിഎ അറിയിച്ചു. സ്റ്റാന്‍ഡേര്‍ഡ് ഷെഡ്യൂള്‍ അനുസരിച്ച് 2025 ജനുവരി 2 വ്യാഴാഴ്ച പതിവ് പോലെ ഇവ പുനരാരംഭിക്കും.

2025ലെ പുതുവത്സര അവധിക്കാലത്തേക്ക് ബസ് സമയങ്ങളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതുക്കിയ ബസ് സമയങ്ങള്‍ ഔദ്യോഗിക ആപ്പില്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. അതേസമയം, അല്‍ ഗുബൈബ ബസ് സ്റ്റേഷനില്‍ നിന്നുള്ള ഇ100 ബസ് റൂട്ട് 2024 ഡിസംബര്‍ 31 മുതല്‍ 2025 ജനുവരി 1വരെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. ഈ കാലയളവില്‍ ഇബ്ന്‍ ബത്തൂത്ത ബസ് സ്റ്റേഷനില്‍ നിന്ന് അബുദാബിയിലേക്കുള്ള റൂട്ട് ഇ101 ഉപയോഗിച്ച് യാത്ര ചെയ്യാം. അല്‍ ജാഫിലിയ ബസ് സ്റ്റേഷനില്‍ നിന്നുള്ള ഇ102 ബസ് റൂട്ടും 2024 ഡിസംബര്‍ 31 മുതല്‍ 2025 ജനുവരി 1വരെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. ഈ കാലയളവില്‍ യാത്രക്കാര്‍ക്ക് ഇബ്ന്‍ ബത്തൂത്ത ബസ് സ്റ്റേഷനില്‍ നിന്ന് ഷാബിയ മുസഫയിലേക്കുള്ള അതേ റൂട്ട് തന്നെ ഉപയോഗിക്കാന്‍ കഴിയും.

മറൈന്‍ ഗതാഗത സംവിധാനമായ വാട്ടര്‍ ടാക്‌സിയുടെ സമയവും നീട്ടിയിട്ടുണ്ട്. മറീന മാള്‍ – ബ്ലൂവാട്ടേഴ്‌സ് റൂട്ടിലെ ബിഎം3 ടാക്‌സികള്‍ വൈകിട്ട് 4 മണി മുതല്‍ അര്‍ധരാത്രി 12വരെ സര്‍വീസ് നടത്തും. ആവശ്യാനുസരണം സേവനങ്ങള്‍ നല്‍കുന്ന ഓണ്‍ ഡിമാന്റ് സര്‍വീസുകള്‍ ഉച്ചകഴിഞ്ഞ് 3 മുതല്‍ 11വരെ ലഭ്യമാണ്. ഇതിന് നേരത്തേ ബുക്ക് ചെയ്യണം. മറീന മാള്‍ 1 മറീന വാക്ക് (ബിഎം 1) വാട്ടര്‍ ടാക്‌സലികള്‍ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 11.10 വരെ പ്രവര്‍ത്തിക്കും. മറീന പ്രൊമെനേഡ് – മറീന മാള്‍ 1 (ബിഎം 1): ഉച്ചയ്ക്ക് 1.50 മുതല്‍ രാത്രി 9.45 വരെയും മറീന ടെറസ് – മറീന വാക്ക് (ബിഎം1) ഉച്ചയ്ക്ക് 1.50 മുതല്‍ രാത്രി 9.50 വരെയും സര്‍വീസ് നടത്തും.

ദുബായ് ഫെറിയുടെ കാര്യത്തിലും സമയത്തില്‍ മാറ്റമുണ്ട്. അല്‍ ഗുബൈബ – ദുബായ് വാട്ടര്‍ കനാല്‍ (എഫ്ആര്‍1) ഉച്ചയ്ക്ക് 1 മണിക്കും 6 മണിക്കും ഇടയില്‍, ദുബായ് വാട്ടര്‍ കനാല്‍ – അല്‍ ഗുബൈബ (എഫ്ആര്‍1) ഉച്ചയ്ക്ക് 2:25 നും 7:25 നും, ദുബായ് വാട്ടര്‍ കനാല്‍ – ബ്ലൂവാട്ടേഴ്‌സ് (എഫ്ആര്‍ 2) ഉച്ചയ്ക്ക് 1:50 നും 6:50 നും, ബ്ലൂവാട്ടേഴ്‌സ് – മറീന മാള്‍ (എഫ്ആര്‍2) ഉച്ചയ്ക്ക് 2:55 നും 7:55 നും, മറീന മാള്‍ – ബ്ലൂവാട്ടേഴ്‌സ് (എഫ്ആര്‍2) ഉച്ചയ്ക്ക് 1 മണിക്കും 6 മണിക്കും, ബ്ലൂവാട്ടേഴ്‌സ് – ദുബായ് വാട്ടര്‍ കനാല്‍ (എഫ്ആര്‍2): ഉച്ചയ്ക്ക് 1:20 നും 6:20 നുമാണ് സര്‍വീസ് നടത്തുക.

മറീന മാളില്‍ നിന്നുള്ള ടൂറിസ്റ്റ് യാത്രകള്‍ വൈകുന്നേരം 4:30 നും അല്‍ ജദ്ദാഫ്, ദുബായ് ക്രീക്ക് ഹാര്‍ബര്‍, ദുബായ് ഫെസ്റ്റിവല്‍ സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റ് യാത്രകള്‍ വൈകുന്നേരം 4 മുതല്‍ 12:30 വരെയും നടക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top