New year eve 2025;ന്യൂ ഇയർ ഈവ് 2025; ഇവന്റിലേക്കുള്ള എൻട്രി, എക്സിറ്റ് പോയിൻ്റുകൾ തീരുമാനിച്ച് ദുബൈ

New year eve 2025; ദുബൈ: ന്യൂ ഇയർ ഈവ് 2025 സെക്യൂരിറ്റി കമ്മിറ്റിയുടെ രണ്ടാം യോഗം ദുബൈ സഫാരി പാർക്കിൽ വെച്ച്, ഓപ്പറേഷൻസ് ആക്ടിംഗ് അസിസ്റ്റൻ്റ് കമാൻഡർ-ഇൻ-ചീഫും ഇവൻ്റ് സെക്യൂരിറ്റി കമ്മിറ്റിയുടെ ആക്ടിംഗ് ചെയറുമായ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയുടെ അധ്യക്ഷതയിൽ നടന്നു.

പൊലിസ് വകുപ്പുകളുടെയും സ്റ്റേഷനുകളുടെയും ഡയറക്ടർമാരും പരിപാടി സുരക്ഷിതമാക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന വിവിധ ദുബൈ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. യോ​ഗത്തിലെ തീരുമാനങ്ങൾ

1) ഈ വർഷത്തെ ഇവൻ്റിനായുള്ള തയ്യാറെടുപ്പുകൾ വർദ്ധിപ്പിക്കുന്നതിനായി മുൻ പ്ലാനുകൾ അവലോകനം ചെയ്യുകയും പരിഷ്കരിക്കുകയും ചെയ്തു.

2) കഴിഞ്ഞ വർഷങ്ങളിൽ നേരിട്ട വെല്ലുവിളികൾ ചർച്ച ചെയ്യുകയും അവയെ തരണം ചെയ്യാനുള്ള തന്ത്രങ്ങൾ വികസിപ്പിക്കുകയും ചെയ്തു.

3) ഫയർവർക്സ് പ്രദർശനത്തിൽ പങ്കെടുക്കുന്ന കുടുംബങ്ങൾക്കും വ്യക്തികൾക്കും വേണ്ടി നിയുക്തമാക്കിയ സോണുകൾ ഉൾപ്പെടെ, കാണികളുള്ള സ്ഥലങ്ങളുടെ ലേഔട്ട് പരിശോധിച്ചു.

4) എൻട്രി, എക്സിറ്റ് പോയിൻ്റുകൾ, പാർക്കിംഗ് സൗകര്യങ്ങൾ, ഇവൻ്റിലേക്കും തിരിച്ചുമുള്ള പൊതുഗതാഗത മാർഗങ്ങൾ തുടങ്ങിയ കാര്യങ്ങൾ തീരുമാനിച്ചു.

Dubai has revealed the designated entry and exit points for the highly-anticipated New Year’s Eve 2025 celebrations.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top