New year firework;പുതുവർഷത്തെ വരവേൽക്കാൻ ദുബായിലെ 6 സ്ഥലങ്ങളിൽ ഗംഭീര ഫയർവർക്കുകൾ

New year firework;; 2025 ലെ പുതുവർഷത്തെ വരവേൽക്കാൻ ദുബായിലെ 6 സ്ഥലങ്ങളിൽ ഗംഭീര ഫയർവർക്സുകൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

2025 ലെ പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ബുർജ് പാർക്ക് ഡൗൺ ടൗൺ, ഗ്ലോബൽ വില്ലേജ്, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, അൽ സീഫ്, ബ്ലൂവാട്ടേഴ്സ് ആൻഡ് ദി ബീച്ച്, ജെബിആർ, ഹത്ത എന്നിവിടങ്ങളിലാണ് ഫയർവർക്സുകൾ ഉണ്ടാകുക.

ഗ്ലോബൽ വില്ലേജിൽ, 2024 ഡിസംബർ 31 ചൊവ്വാഴ്ച രാത്രി 8 മണിക്ക് ആരംഭിച്ച് പുലർച്ചെ 1 മണിക്ക് അവസാനിക്കുന്ന ഏഴ് ഫയർവർക്സുകൾ നടക്കും. ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിൽ കരിമരുന്ന് പ്രയോഗവും ഈജിപ്ഷ്യൻ ഗായകൻ മഹ്മൂദ് എൽ എസ്സെലിയുടെ പ്രത്യേക പ്രകടനവും നടക്കും.

https://www.expattechs.com/burj-khalifa-download-the-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *