ദുബൈ | പുതുവത്സര തലേന്ന് രാത്രി പ്രത്യേക ജലഗതാഗതം ഉണ്ടാകുമെന്ന് ആർ ടി എ അറിയിച്ചു. ദുബൈ ഫെറി, അബ്ര, വാട്ടർ ടാക്സി എന്നിവയിൽ ഉൾപ്പെടെ പ്രത്യേക ഓഫറുകളും സേവനങ്ങളും ഉണ്ടാകും.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ദുബൈ ഫെറി സർവീസുകൾ മറീന മാൾ സ്റ്റേഷൻ (ദുബൈ മറീന), അൽ ഗുബൈബൈ സ്റ്റേഷൻ, ബ്ലൂ വാട്ടർ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് രാത്രി പത്തിനും 10.30നും ഇടയിൽ പുറപ്പെടും.
പുലർച്ചെ 1.30ന് സമാപിക്കും. സിൽവർ ക്ലാസിന് 350 ദിർഹവും ഗോൾഡ് ക്ലാസിന് 525 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. രണ്ട് മുതൽ പത്ത് വയസ്സുവരെയുള്ള കുട്ടികൾക്ക് 50 ശതമാനം കിഴിവ് ലഭിക്കും. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി പ്രവേശനം നൽകും.