Norka roots;വിദേശ രാജ്യങ്ങളിലെ മലയാളികൾക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന നോർക്ക റൂട്ട്സിൻ്റെ പ്രവാസി ലീഗൽ എയ്ഡ് സെല്ലിൽ (PLAC) മിഡ്ഡിൽ ഈസ്റ്റ് മേഖലയിൽ ഏഴു ലീഗൽ കൺസൾട്ടന്റുമാരെ നിയമിച്ചു. സൗദി അറേബ്യയിലെ ജിദ്ദയിൽ ഷംസുദ്ദീൻ ഓലശ്ശേരി, ദമ്മാമിൽ തോമസ് പിഎം, കുവൈറ്റിൽ രാജേഷ് സാഗർ, യുഎഇയിലെ അബുദാബിയിൽ സാബു രത്നാകരൻ, സലീം ചോലമുക്കത്ത് ദുബായ്-ഷാർഷ മേഖലയിൽ മനു ജി, അനല ഷിബു എന്നിവരെയാണ് ആദ്യഘട്ടത്തിൽ നിയമിച്ചത്. ജിസിസി രാജ്യങ്ങളിൽ കൂടുതൽ ലീഗൽ കൺസൾട്ടന്റുമാരെ നിയമിക്കാനാണ് ശ്രമമെന്ന് നോർക്ക-റൂട്ട്സ് സിഇഒ അജിത് കോളശ്ശേരി അറിയിച്ചു. വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടും, ചെറിയ കുറ്റകൃത്യങ്ങൾ കാരണവും, തന്റേതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കിൽ അകപ്പെടുന്ന പ്രവാസി മലയാലികൾക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് PLAC
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
കേസുകളിൽ മേൽ നിയമോപദേശം, നഷ്ടപരിഹാരം/ദയാഹർജികൾ എന്നിവയിൽ സഹായിക്കുക, സാംസ്ക്കാരിക സംഘടനകളുമായി ചേർന്ന് നിയമ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക, വിവിധ ഭാഷകളിൽ തർജ്ജമ നടത്തുന്നതിന് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കുക, എന്നിവയ്ക്ക് അതാത് രാജ്യത്തെ കേരളീയരായ അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നതാണ് പദ്ധതി. ബഹ്റൈൻ (മനാമ) ഖത്തർ (ദോഹ), മലേഷ്യ (ക്വാലാലംമ്പൂർ) എന്നിവിടങ്ങളിലെ നോർക്ക ലീഗൽ കൺസൾട്ടൻ്റുമാരെ നിയമിക്കുന്നതിനുളള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. പദ്ധതി സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾക്കും സേവനം പ്രയോജനപ്പെടുത്തുന്നതിനും www.norkaroots.org വെബ്ബ്സൈറ്റ് സന്ദർശിക്കുക. ഇതോടൊപ്പം 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെൻ്ററിൻ്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.
Easy way to learn Arabic; അറബി പഠിക്കാൻ ഇതാ ഒരു എളുപ്പവഴി