Air india flight;എമിറേറ്റ്‌സ് ഐ ഡിയുടെ ഒറിജിനല്‍ കൈവശമില്ലെന്ന്; യു എ ഇയിലേക്ക് തിരിച്ചയാളുടെ യാത്ര തടഞ്ഞ് എയര്‍ ഇന്ത്യ
Air india flight;ദുബൈ | യു എ ഇയുടെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡായ എമിറേറ്റ്‌സ് ഐ ഡിയുടെ ഒറിജിനല്‍ കൈവശമില്ലെന്ന കാരണത്താല്‍ തിരുവനന്തപുരത്ത് നിന്നും യു എ ഇയിലേക്ക് തിരിച്ചയാളുടെ യാത്ര തടഞ്ഞു. അവധിക്ക് നാട്ടിലേക്കു പോയി തിരിച്ചു വരികയായിരുന്നയാളുടെ യാത്രയാണ് ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡില്ല എന്ന കാരണത്താല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ അധികൃതര്‍ തടഞ്ഞത്.
ദുബൈയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം പുല്ലുവിള സ്വദേശി ബൈസിലിനാണ് ദുരനുഭവമുണ്ടായത്. എയര്‍ ഇന്ത്യ അധികൃതരുടെ പിടിപ്പുകേടും പിടി വാശിയുമാണ് യാത്ര മുടങ്ങാന്‍ ഇടയാക്കിയത്. പാസ്‌പോര്‍ട്ടില്‍ യു എ ഇ യുടെ ഒറിജിനല്‍ വിസയും മൊബൈല്‍ ആപ്പില്‍ ഒറിജിനല്‍ വിസയും എമിറേറ്റ്‌സ് ഐ ഡിയും ബൈസില്‍ വിമാന അധികൃതരെ കാണിച്ചു കൊടുത്തെങ്കിലും സ്വീകരിക്കാന്‍ ജീവനക്കാര്‍ കൂട്ടാക്കിയില്ല.
ഒരു മാസം മുമ്പാണ് ബൈസില്‍ അവധിയില്‍ നാട്ടിലേക്കു പോയത്. യു എ ഇ യില്‍ എല്ലാ കാര്‍ഡുകളും മൊബൈല്‍ ആപ്പില്‍ ഡിജിറ്റലായി ലഭിക്കുന്നത് കാരണം നിലവില്‍ ആരും തന്നെ ഒരു കാര്‍ഡും കൈവശം കരുതാറില്ല. കഴിഞ്ഞ കുറച്ചു മാസങ്ങളായി യു എ ഇയില്‍ വിസയും പാസ്‌പോര്‍ട്ടില്‍ പതിക്കുന്നില്ല. ഈ അവസ്ഥയിലാണ് എമിറേറ്റ്‌സ് ഐ ഡി കൈവശമില്ല എന്ന കാരണത്താല്‍ തിരുവനന്തപുരത്ത് യാത്ര തടഞ്ഞത്.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
അവധി കഴിഞ്ഞ് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ദുബൈയിലേക്ക് തിരിച്ചു പോകേണ്ടിയിരുന്ന തന്നെ എമിറേറ്റ്‌സ് ഐ ഡി യുടെ ഒറിജിനല്‍ കൈയിലില്ലെന്ന കാരണത്താല്‍ യാത്ര ചെയ്യുവാന്‍ അനുവദിച്ചില്ലെന്ന് ബൈസില്‍ സിറാജിനോട് പറഞ്ഞു. എന്റെ പാസ്സ്‌പോര്‍ട്ടില്‍ കാലാവധിയുള്ള വിസ ഉണ്ടായിരുന്നു. ഇത് കാണിച്ചു കൊടുത്തു. കൂടാതെ യു എ ഇ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റ് തുറന്നു എമിറേറ്റ്‌സ് ഐ ഡിയും കാണിച്ചു കൊടുത്തു. എന്നാല്‍, പല തവണ അപേക്ഷിച്ചിട്ടും തന്നോട് സംസാരിക്കാന്‍ പോലും വിമാന ജീവനക്കാര്‍ തയ്യാറായില്ല. എന്റെ ജോലിയില്‍ പ്രവേശിക്കേണ്ട അവസാന ദിവസം ഒക്ടോബര്‍ നാലിന് ആയതിനാല്‍ കമ്പനി ആവശ്യപ്രകാരം ഒരു വെള്ള പേപ്പറില്‍ യാത്ര റദ്ദ് ചെയ്യാനുള്ള കാരണം എഴുതി നല്‍കാന്‍ അപേക്ഷിച്ചു വെങ്കിലും അതും ജീവനക്കാര്‍ ചെവിക്കൊണ്ടില്ല. ദുബൈ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഓഫീസില്‍ വിവരം ധരിപ്പിച്ചപ്പോള്‍ പാസ്സ്‌പോര്‍ട്ടില്‍ കാലാവധിയുള്ള റെസിഡന്‍സി പെര്‍മിറ്റ് ഉള്ളതു കാരണം യാത്ര ചെയ്യാന്‍ തടസ്സമില്ല എന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ബൈസില്‍ പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ പുറത്തു വന്നു എയര്‍ അറേബ്യ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴും പാസ്സ്‌പോര്‍ട്ടില്‍ കാലാവധിയുള്ള വിസയുണ്ടെന്നതിനാല്‍ യാത്ര ചെയ്യാന്‍ തടസ്സമില്ലെന്നും പുതിയ ടിക്കറ്റ് നല്‍കാമെന്ന് അറിയിച്ചതായും പറഞ്ഞു. ഒരേ വിമാനത്താവളത്തില്‍ പല വിമാനങ്ങള്‍ക്ക് പല നിയമം എന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബൈസില്‍ അറിയിച്ചു.
Comments (0)