On and off tourist bus;ദുബായ് ചുറ്റാം വെറും 35 ദിർഹത്തിന്: പുതിയ ബസ് സർവീസ് ആരംഭിച്ചു അറിയാം കൂടുതൽ വിവരങ്ങൾ

On and off tourist bus; ദുബായ്: ഷെയർ ടാക്സിക്ക് പിന്നാലെ ഓൺ ആൻഡ് ഓഫ് ടൂറിസ്റ്റ് ബസ് സർവീസ് ആരംഭിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ഈ ടൂറിസ്റ്റ് ബസ് സർവീസിൽ എമിറേറ്റിൻ്റെ പ്രധാന സ്ഥലങ്ങളായിരിക്കും അതിൻ്റെ സ്റ്റോപ്പുകളായി കണക്കാക്കുന്നത്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

‘ഓൺ ആൻഡ് ഓഫ്’ ബസ് സർവീസ് വിനോദസഞ്ചാരികളെയും താമസക്കാരെയും ദുബായിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്താൻ സഹായിക്കും. ദുബായ് മാളിൽ നിന്ന് ആരംഭിക്കുന്ന ബസ് എമിറേറ്റിലെ എട്ട് സ്ഥലങ്ങൾ സന്ദർശിക്കും. ദുബായ് ഫ്രെയിം, ഹെറിറ്റേജ് വില്ലേജ്, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ​ഗോൾഡ് സൂക്ക്, ദുബായ് മാൾ, ലാ മെർ ബീച്ച്, ജുമൈറ മോസ്ക്, സിറ്റി വാക്ക് എന്നിവിടങ്ങളിലാണ് ബസ് സർവീസ് നടത്തുക. രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയാണ് ബസ് സർവീസ്. ദുബായ് മാളിൽ നിന്ന് ഓരോ 60 മിനിറ്റിലും ടൂറിസ്റ്റ് ബസ് സർവീസ് പുറപ്പെടും. രണ്ട് മണിക്കൂർ യാത്രയിൽ ഒരാൾക്ക് 35 ദിർഹം മാത്രമായിരിക്കും ടിക്കറ്റ് വില.‍‍ ദുബായ് ഓൺ ​​ആൻഡ് ഓഫ് ബസ് മെട്രോ, മറൈൻ ഗതാഗതം, പൊതു ബസുകൾ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളുമായി പ്രത്യേകിച്ച് അൽ ഗുബൈബ സ്റ്റേഷനുമായും ബന്ധിപ്പിക്കുന്നതായി, പൊതു​ഗതാ​ഗത ഏജൻസി സിഇഒ അഹ്മദ് ബഹ്റോസ്യാൻ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top