Al Wahda Mallപ്രവാസികളെ…വെറും 3.50 ദിർഹം മാത്രം, കൈനിറയെ ഷോപ്പിങ് നടത്താം; യുഎഇയിലെ ഈ മാളിൽ കയറു ആവോളം ഷോപ്പിംഗ് നടത്തി മടങ്ങു

അബുദാബി: കുറഞ്ഞ കാലംകൊണ്ട് ഷോപ്പിങ് രംഗത്ത് വിസ്മയം സമ്മാനിച്ച വൺ സോൺ ഇൻ്റർനാഷണൽ ഷോറൂം അൽ വഹ്ദ മാളിൽ പ്രവർത്തനമാരംഭിച്ചു. പ്രൗഢ ഗംഭീരമായ ഉദ്ഘാടന ചടങ്ങിൽ ലൈൻ ഇൻവെസ്റ്റ്‌മെന്റ് ഡയറക്ടർ വജീബ് ഖോറി, മാനേജിങ് ഡയറക്ടർ ഷിനാസ് എന്നിവർ പങ്കെടുത്തു.കൊറിയ ആസ്ഥാനമായ സ്ഥാപനമാണ് വൺ സോൺ ഇൻ്റർനാഷണൽ. ഏത് ഉൽപന്നങ്ങൾക്കും 3.50 ദിർഹം മാത്രമേ വിലയുള്ളൂവെന്നതാണ് വൺ സോണിനെ മറ്റു ഷോപ്പുകളിൽനിന്നു വ്യത്യസ്തമാക്കുന്നത്. ഫാഷൻ ആക്സസ്സറീസ്, ഫേൻസി, നോവൽറ്റി, ഗിഫ്റ്റ്സ്, ജ്വല്ലറി, ഹെൽത്ത് & ബ്യൂട്ടി പ്രൊഡക്റ്റ്സ്, ഡിജിറ്റൽ ആക്സസറീസ്, കിച്ചൻ എസൻഷ്യൽസ്, സെറാമിക് വെയർ, ടോയ്സ്, ക്രിയേറ്റിവ് ഹോം കെയർ, കോസ്മെറ്റിക്സ്, ബാക്ക് റ്റു സ്കൂൾ പ്രൊഡക്ട്സ് തുടങ്ങി 11 കാറ്റഗറികളിലായി 5000ത്തിലധികം ഐറ്റംസ് തങ്ങളുടെ ഉൽപന്ന ശ്രേണിയിലുണ്ടെന്ന് വൺ സോൺ ഇൻ്റർനാഷണൽ മാനേജിങ് ഡയറക്ടർ ഷിനാസ് അറിയിച്ചു.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

കൊറിയൻ ഡിസൈനിൻ്റെ മാസ്മരികതയിൽ ഒരു ഷോപ്പിനപ്പുറം വളർന്ന സ്ഥാപനമാണ് വൺ സോൺ. ദീർഘകാലം നിലനിൽക്കുന്ന ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ ഏറ്റവും ചെറിയ വിലയായ 3.50 ദിർഹമിന് ലഭിക്കുമെന്നതാണ് തങ്ങളുടെ ഏറ്റവും വലിയ സവിശേഷതയെന്ന് ഷിനാസ് പറഞ്ഞു.

നിലവിൽ ദുബായിലെ അൽഗുറൈർ മാൾ, മദീന മാൾ, അബുദാബി ഡെൽമ മാൾ, അൽ ഐൻ ബറാറി മാൾ എന്നിവിടങ്ങളിൽ വൺ സോൺ ഷോറൂമുകളുണ്ട്. നാട്ടിൽ പോകുന്ന പ്രവാസികൾക്ക് അത്യാവശ്യം സാധനങ്ങൾ വളരെ ചെറിയ വിലക്ക് വൺ സോണിൽനിന്നു സ്വന്തമാക്കാം. കഴിഞ്ഞ അഞ്ചു വർഷമായി ഏറ്റവും ജനപ്രിയമായി വളർന്ന സ്റ്റോറുകളാണ് തങ്ങളുടേതെന്നും ഈ വർഷം 15 പ്രൊജക്ടുകൾ ആരംഭിക്കാൻ തങ്ങൾക്ക് ഉദ്ദേശ്യമുണ്ടെന്നും ഷിനാസ് കൂട്ടിച്ചേർത്തു.

കൂടുതൽ വിവരങ്ങൾക്കും ഓഫറുകൾക്കും 24 മണിക്കൂറുമുള്ള 058 6230703 എന്ന കസ്റ്റമർ കെയർ വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടാം. ഇൻസ്റ്റഗ്രാം വിലാസം: https://www.instagram.com/onezonestores. Location map: https://g.co/kgs/aWc75Rx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *