Onion price in uae;യുഎഇ: യുഎഇയിൽ മാത്രമല്ല, എല്ലാ ജിസിസി രാജ്യങ്ങളിലും ഡിമാന്റ് ഇന്ത്യൻ സവാളയ്ക്ക് തന്നെയാണ്. ഇന്ത്യ കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയത് കാരണം വലിയ വിലയാണ് സാവളയ്ക്ക് ഉണ്ടായിരുന്നത്. എന്നാൽ സവാള കയറ്റുമതി നിയന്ത്രണം കഴിഞ്ഞ ദിവസം ഇന്ത്യ എടുത്തു മാറ്റിയിരുന്നു. എന്നിട്ടും ഗൾഫിൽ സവാള വില കുറഞ്ഞിട്ടില്ല. 6.45 ദിർഹമാണ് (ഏകദേശം 147 രൂപ) ശരാശരി ഒരു കിലോയ്ക്ക് വാങ്ങുന്നത്. ഇന്ത്യൻ സവാള മാത്രം ഉപയോഗിക്കുന്നവർക്ക് വലിയ ബുദ്ധിമുട്ടാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. രണ്ട് , മുന്ന് ദിർഹത്തിനാണ് നേരത്തെ സവാള ലഭിച്ചിരുന്നത്.2023 ഒക്ടോബറിലാണ് ഇന്ത്യ സവാള കയറ്റുമതി നിയന്ത്രണം കൊണ്ടു വന്നത്. സവാളയുടെ വിലക്കയറ്റം തടയുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു നിയമം കൊണ്ടു വന്നത്. കിലോയ്ക്ക് 20 രൂപയിൽ താഴെ കയറ്റുമതി കേന്ദ്രം അനുവദിച്ചിരുന്നില്ല . ആഭ്യന്ത്രമായ ലഭ്യത ഉറപ്പാക്കാൻ വേണ്ടിയാണ് വില കുറച്ചത്.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
ഇന്ത്യക്കാർ മാത്രമല്ല, മറ്റു പല രാജ്യത്ത് നിന്നുള്ളവരും ഇന്ത്യൻ ഉള്ളിയുടെ ഫാൻസാണ്. ഹരിയാന, മഹാരാഷ്ട്ര എന്നാ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ഇന്ത്യ കയറ്റുമതി നിയന്ത്രണം കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ കച്ചവടക്കാൻ വലിയ വില കൊടുത്താണ് സാധനങ്ങൾ വാങ്ങിയിരിക്കുന്നത്. അത് വിറ്റഴിക്കാതെ വിലയ കുറയ്ക്കാൻ സാധിക്കില്ലെന്നാണ് അവരുടെ നിലപാട്. പെട്ടെന്ന് കേട് വരുന്ന ഒരു പച്ചകറിയല്ല സവാള. അതിനാൽ ഇത്തിരി സമയം വില ഉയർന്നു നിൽക്കും എന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.
ഓണത്തിന് വലിയ വിലയാണ് സവാളയ്ക്ക് ഉണ്ടായത്. കിലോയ്ക്ക് 7.50 ദിർഹം വരെ ഉയർന്നു.
ഇടയ്ക്ക് വില കുറയും എന്ന് വാർത്തകൾ വന്നിരുന്നെങ്കിലും വില കുറഞ്ഞില്ല. മറ്റു രാജ്യങ്ങളിലെ ഉള്ളി ചിലർ ഇന്ത്യ ഉള്ളിയാണെന്ന് പറഞ്ഞ് വിൽപ്പന നടത്താറുണ്ട്. വിലക്കുറവിൽ വിൽക്കുന്ന ഇടത്ത് നിരവധി പേരാണ് വാങ്ങാൻ എത്തുന്നത്. എന്നാൽ ഇത് ഇന്ത്യൻ ഉള്ളയല്ല. ഏകദേശം ഇന്ത്യൻ ഉള്ളിയോട് സാമ്യം തോന്നു തരത്തിലുള്ല ഉള്ളിയാണ് വിൽപ്പന നടത്തുന്നത്.
ചെറിയ വരുമാനക്കാർ ആയ പ്രവാസികൾക്ക് വലിയ പ്രതിസന്ധിയാണ് ഇത് സൃഷ്ട്ടിക്കുന്നത്. ഗൾഫിൽ മാത്രമല്ല, ഇന്ത്യയിലും വലിയ രീതിയിൽ സവാള വില വർധനവ് ഉണ്ടായിരുന്നു. കിലോയ്ക്ക് 20 രൂപയുള്ല സ്ഥലത്ത് 55 രൂപ കൊടുക്കേണ്ടി വന്നു.