Pay parking fine;യുഎഇയിൽ പാര്‍ക്കിംഗ് ശ്രദ്ധിച്ചില്ലെങ്കില്‍ ഇനി പിഴയൊടുക്കേണ്ടി വരും, വലിയ പിഴ!

Pay parking fine;ദുബൈ:  ദുബൈയില്‍ റോഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി റോഡ് നിയമങ്ങള്‍ കര്‍ശനമാക്കി ഉത്തരവിറക്കി. അനാവശ്യമായ പിഴകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ നിയമങ്ങള്‍ അറിയുന്നത് നിങ്ങളെ സഹായിക്കും. ദുബൈയിലെ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട പിഴകളുടെ വിവരങ്ങളാണ് താഴെ നല്‍കുന്നത്. ഇതില്‍ എല്ലാ പിഴകളും ഉള്‍പ്പെടുന്നില്ല ചില പിഴകള്‍ അധികാരികളുടെ വിവേചനാധികാരത്തിനു കീഴില്‍ വരുന്നതാണ്.

പാര്‍ക്കിംഗ് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ 

പാര്‍ക്കിംഗ് ഫീസ് അടയ്ക്കാത്തതിനുള്ള പിഴ – 150 ദിര്‍ഹം
പാര്‍ക്കിംഗ് സമയം കഴിഞ്ഞാല്‍ –    100 ദിര്‍ഹം
പരമാവധി പാര്‍ക്കിംഗ് സമയംകഴിഞ്ഞാല്‍ -100 ദിര്‍ഹം
പാര്‍ക്കിംഗ് സൗകര്യത്തിന്റെ തടസ്സം/ദുരുപയോഗം – 200 ദിര്‍ഹം
നിരോധിത പാര്‍ക്കിംഗ് ഉപയോഗിക്കുക – 200 ദിര്‍ഹം
നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനം പാര്‍ക്ക് ചെയ്താല്‍ – 1,000 ദിര്‍ഹം

ഇതിനു പുറമേ കൂടുതല്‍ ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് അധിക പിഴ ഈടാക്കുമെന്നും ഡ്രൈവിംഗ് ലൈസന്‍സ് ബ്ലാക്ക് ലിസ്റ്റ് ചെയ്യുമെന്നും ട്രാന്‍സ്‌പോര്‍ട് അതോറിറ്റി വ്യക്തമാക്കി.

തെറ്റായ പാര്‍ക്കിംഗ്: 500 ദിര്‍ഹം പിഴ
മറ്റു വാഹനങ്ങള്‍ക്ക് പിന്നില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതും അവയുടെ സഞ്ചാരം തടയുന്നതും: 500 ദിര്‍ഹം പിഴ
വാഹനം സുരക്ഷിതമാക്കാതെയുള്ള പാര്‍ക്കിംഗ്: 500 ദിര്‍ഹം പിഴ
നടപ്പാതകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്: 400 ദിര്‍ഹം പിഴ
കാല്‍നടയാത്രക്കാരുടെ സഞ്ചാരം തടയുന്ന രീതിയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത്: 400 ദിര്‍ഹം പിഴ
ഫയര്‍ ഹൈഡ്രന്റുകള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്യുന്നത്: 1,000 ദിര്‍ഹം പിഴ
പ്രത്യേക ആവശ്യങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിലെ പാര്‍ക്കിംഗ്: 1,000 ദിര്‍ഹം പിഴ 
കാരണമേതുമില്ലാതെ റോഡിന്റെ നടുവില്‍ വാഹനം നിര്‍ത്തിയിടുന്നത്: 1,000 ദിര്‍ഹം പിഴ
പൊതുനിരത്തുകളില്‍ റോഡിന്റെ ഇടത്തേ സൈഡിലുള്ള നിരോധിത സ്ഥലങ്ങളില്‍ വാഹനം നിര്‍ത്തിയാല്‍: 1,000 ദിര്‍ഹം പിഴ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top