യു.എ.ഇയിൽ മറ്റുള്ളവരുടെ താമസസ്ഥലത്ത് പ്രവേശിക്കുന്നതിന് മുമ്പ് അവരുടെ സമ്മതം വാങ്ങണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. സമ്മതമില്ലാതെ മറ്റുള്ളവരുടെ താമസസ്ഥലത്ത് പ്രവേശിക്കുന്നത് 2021ലെ ഫെഡറൽ ഉത്തരവ് 31ന്റെ 474 ആർട്ടിക്കിൾ പ്രകാരം കുറ്റകരമാണെന്ന് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
ഒരുവർഷം വരെ തടവും പതിനായിരം ദിർഹം പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ആളുകൾ താമസിക്കുന്ന സ്ഥലം, താമസത്തിനായി നിർമിച്ചിരിക്കുന്ന സ്ഥലം, ഇതിനോട് ചേർന്ന് നിർമിച്ച സ്ഥലം, പണം സൂക്ഷിക്കാനായി നിർമിച്ച സ്ഥലം, മറ്റ് പ്രോപ്പർട്ടികൾ എന്നിവിടങ്ങളിൽ ഉടമയുടെ താൽപര്യത്തിന് വിരുദ്ധമായി പ്രവേശിക്കാൻ പാടില്ല.
ഇത് ലംഘിക്കുന്നവരെ സ്ഥലത്ത് നിന്ന് ഒഴിപ്പിക്കാൻ ഉടമക്ക് അവകാശമുണ്ട്. ഒഴിയാൻ തയാറാവാതെ മറ്റുള്ളവരുടെ സ്ഥലത്ത് ഒളിച്ചു കഴിയുന്നവരെ പിടികൂടി പുറത്താക്കാൻ കോടതിക്ക് അധികാരമുണ്ടെന്നും പബ്ലിക്ക് പ്രോസിക്യൂഷൻ വ്യക്തമാക്കി. മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കാൻ എല്ലാവരും പരസ്പരം തയ്യാറാവണം. ആഗോള തലത്തിൽ ഏത് രാജ്യക്കാർക്കും സുരക്ഷിതമായി ജീവിക്കാൻ സാഹചര്യമുള്ള രാജ്യമെന്ന യു.എ.ഇയുടെ സ്ഥാപനം ശക്തിപ്പെടുത്താൻ പുതിയ നിയമം സഹായിക്കും.