Personal income tax ;വ്യക്തിഗത ആദായ നികുതി ഏര്‍പ്പെടുത്താന്‍ ഒമാന്റെ നീക്കം. അടുത്ത വര്‍ഷം തന്നെ ഒമാന്‍ വ്യക്തിഗത ആദായനികുതി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ ജി സി സിയില്‍ ആദ്യമായി വ്യക്തിഗത ആദായ നികുതി ഏര്‍പ്പെടുത്തുന്ന രാജ്യമായി ഒമാന്‍ മാറും. ഒമാന്റെ ചുവടുപിടിച്ച് മറ്റ് ജി സി സി രാജ്യങ്ങളും വ്യക്തിഗത ആദായ നികുതിയിലേക്ക് കടക്കുന്നതായാണ് വിവരം.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ഒമാന്റെ ശൂറ കൗണ്‍സില്‍ കരട് നിയമം സ്റ്റേറ്റ് കൗണ്‍സിലിലേക്ക് അവതരിപ്പിച്ചതിന് പിന്നാലെയാണ് ആദായ നികുതി ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ബില്ലിന്റെ നിയമനിര്‍മ്മാണ അംഗീകാരങ്ങള്‍ അവസാനിക്കാറായതിനാല്‍ ഇത് 2025-ല്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. 2020 ലാണ് കരട് ബില്‍ തയ്യാറാക്കിയത്. അതേസമയം ഒമാനിലെ മിക്ക പ്രവാസികളെയും പൗരന്മാരെയും ഈ പുതിയ നികുതി വ്യവസ്ഥ ബാധിക്കില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.ഉയര്‍ന്ന വരുമാനക്കാരായിരിക്കും നികുതി നല്‍കേണ്ടി വരിക. 100000 ഡോളറില്‍ കൂടുതല്‍ വരുമാനമുള്ള ഒമാനിലെ വിദേശികള്‍ അഞ്ച് ശതമാനം മുതല്‍ ഒമ്പത് ശതമാനം വരെ വ്യക്തിഗത നികുതി നല്‍കേണ്ടി വന്നേക്കും. ഒമാനി പൗരന്മാര്‍ക്ക് ഒരു ദശലക്ഷം ഡോളറിന് മുകളിലുള്ള അറ്റ ആഗോള വരുമാനത്തിന് മുകളിലായിരിക്കും പരിധി. ഇവര്‍ക്ക് അഞ്ച് ശതമാനം നികുതി ചുമത്തും. പ്രാരംഭത്തില്‍ പ്രവാസികളും പൗരന്മാരുമടക്കം ഒമാനിലെ ഭൂരിഭാഗം ആളുകളെയും പുതിയ വ്യക്തിഗത ആദായ നികുതി ബാധിക്കില്ല എന്നാണ് എമിറേറ്റ്സ് എന്‍ ബിഡി റിസര്‍ച്ച് പറയുന്നത്. ഒമാനില്‍ 2.2 ദശലക്ഷം പ്രവാസികളുണ്ട്. രാജ്യത്തിന്റെ മൊത്തം 5.2 ദശലക്ഷം ജനസംഖ്യയുടെ 42.3 ശതമാനമാണിത്. ഈ 2.2 ദശലക്ഷത്തില്‍ ഭൂരിപക്ഷത്തിനും (1.4 ദശലക്ഷം) പൊതു ഡിപ്ലോമയേക്കാള്‍ കുറഞ്ഞ വിദ്യാഭ്യാസ നിലവാരമാണ് ഉള്ളത്. ഇത് വരുമാനത്തിന്റെ വ്യക്തമായ സൂചകമല്ലെങ്കിലും 214503 പ്രവാസി തൊഴിലാളികള്‍ക്ക് മാത്രമേ ബിരുദമോ ഉയര്‍ന്ന ഡിപ്ലോമയോ ഉള്ളൂ. അതിനാല്‍ ആദായ നികുതി ബാധിക്കുന്ന ഒരു ലക്ഷം ഡോളറിലധികം ശമ്പളമുള്ള വിദേശ തൊഴിലാളികളുടെ എണ്ണം ഇതിനേക്കാള്‍ കുറവായിരിക്കും. ഒരു മില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാന പരിധി കൈവരിക്കുന്ന ഒമാനി പൗരന്മാരുടെ എണ്ണവും സമാനമായി ചെറുതായിരിക്കും എന്നാണ് വിലയിരുത്തല്‍. അതേസമയം വ്യക്തിഗത ആദായനികുതി ഏര്‍പ്പെടുത്താന്‍ യുഎഇക്ക് പദ്ധതിയില്ല എന്നാണ് യുഎഇയുടെ ധനകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഹാജി അല്‍ ഖൂരി ഖലീജ് ടൈംസിനോട് പറഞ്ഞത്. ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ യുഎഇയെയും മറ്റ് ജിസിസി രാജ്യങ്ങളെയും തങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി പെട്രോഡോളറുകളില്‍ നിന്ന് മാറി പുതിയ നികുതികള്‍ ഏര്‍പ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കുന്നു.വരുമാനം വര്‍ധിപ്പിക്കുന്നതിനായി യുഎഇ അടുത്തിടെ കോര്‍പ്പറേറ്റ് വരുമാനത്തിന് 9 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്നു. ഒമാനില്‍ പരിമിതമായ രീതിയില്‍ കോര്‍പ്പറേറ്റ് ആദായനികുതി വളരെക്കാലമായി ഉണ്ട്. 2009 ല്‍ അവതരിപ്പിച്ച കോര്‍പ്പറേറ്റ് നികുതി 2017 ല്‍ 12 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഈയിടെയാണ് കോര്‍പ്പറേറ്റ് നികുതി യുഎഇയില്‍ അവതരിപ്പിച്ചത്.