ജനുവരിക്ക് ശേഷം യുഎഇയിൽ ഏറ്റവും താഴ്ന്ന നിലയിലേക്ക് പെട്രോൾ വില

യുഎഇയിലെ ഒക്‌ടോബർ മാസത്തെ പെട്രോൾ വില 2024 ജനുവരിക്ക് ശേഷം ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. ലിറ്ററിന് 0.24 ദിർഹം അല്ലെങ്കിൽ 8 ശതമാനത്തിലധികം വില കുറച്ചു. ഒക്ടോബറിൽ, സൂപ്പർ 98, സ്പെഷ്യൽ 95, ഇ-പ്ലസ് 91 എന്നിവയ്ക്ക് ഓഗസ്റ്റിൽ യഥാക്രമം 2.90, 2.78, 2.71 ദിർഹം എന്നിവയെ അപേക്ഷിച്ച് ലിറ്ററിന് 2.66, 2.54, ദിർഹം 2.47 എന്നിങ്ങനെയായയിരുന്നു നിരക്ക്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

ജനുവരിയിൽ സൂപ്പർ 98, സ്പെഷ്യൽ 95, ഇ-പ്ലസ് എന്നിവ ലിറ്ററിന് യഥാക്രമം 2.82, 2.71 ദിർഹം, 2.64 ദിർഹം എന്നിങ്ങനെയാണ് ഈ വർഷത്തെ ഏറ്റവും താഴ്ന്ന നില. 2015ൽ സർക്കാർ എണ്ണവില നിയന്ത്രണം എടുത്തുകളഞ്ഞതു മുതൽ എല്ലാ മാസാവസാനവും യുഎഇ പ്രാദേശിക പെട്രോൾ, ഡീസൽ വിലകളിൽ മാറ്റം വരുത്തുന്നുണ്ട്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ്, ബ്രെൻ്റും ഡബ്ല്യുടിഐയും ബാരലിന് യഥാക്രമം 71.62 ഡോളറും 69.98 ഡോളറും താഴ്ന്നു.

MonthSuper 98Special 95E-Plus 91
January 20242.822.712.64
February2.882.762.69
March3.032.922.85
April3.153.032.96
May3.343.223.15
June3.143.022.95
July2.992.882.80
August3.052.932.86
September2.902.782.71
October2.662.542.47

Comments (0)

Leave a Reply

Your email address will not be published. Required fields are marked *